Fri. Apr 19th, 2024

പാലാ നഗരസഭയിൽ ഭവനരഹിതർക്ക് ഭവനസമുച്ചയത്തിനും സർക്കാർ അച്ചടി ശാലയ്ക്കും നടപടി ആരംഭിച്ചു ;1 ഏക്കർ 16സെൻ്റ് സ്ഥലത്ത് ഫ്ലാറ്റ്നിർമ്മാണം – കൂടാതെ വിദ്യാഭ്യാസ വകുപ്പിൻ്റെ അച്ചടി കേന്ദ്രവും

By admin Sep 2, 2021 #news
Keralanewz.com

.

പാലാ: നഗരസഭാ പ്രദേശത്ത് ഭവന നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സ്വന്തമായി ഇല്ലാത്ത ഭവന രഹിതർക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന് നഗരസഭ നടപടി ആരംഭിച്ചു.
എഴുപതിൽ പരം ഭവനരഹിതർക്ക് സുരക്ഷിത ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിനായാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.


സംസ്ഥാന സർക്കാരിൻ്റെ ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം .ഇവിടെ ഫ്ലാറ്റ് മോഡൽ ഭവന സമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും വൈസ് ചെയർമാൻ സിജി പ്രസാദ് വാർഡ് കൗൺസിലർ സതി ശശികുമാർ തുടങ്ങിയവർ അറിയിച്ചു.കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഇതിനാവശ്യമായസ്ഥലം സംബദ്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.എന്നാൽ രണ്ടാം പിണറായി സർക്കാർ ലൈഫ് ഭവന പദ്ധതി പുനരാരംഭിക്കുമ്പോൾ പാലാ നഗരസഭയിൽ പൂർണ്ണമായ സ്ഥലസൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് വസ്തു സംബദ്ധിച്ച് താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിൽ വസ്തു അളന്ന് തിരിച്ച് ഇതുമായി ബന്ധപ്പെട്ട ഫയൽ വർക്കുകൾ പൂർത്തിയാക്കുന്നത്.


ഇതിനായി നഗരസഭ അഞ്ചാം വാർഡ്കാനാട്ടു പാറയിൽ ഒരേക്കർ പതിനാറ് സെൻ്റ് സ്ഥലം അളന്നു തിരിച്ച് വിട്ടുനൽകും.
നഗരസഭയുടെ കൈവശമുള്ള സ്ഥലം ഇന്നലെ റവന്യൂസർവ്വേയറുടെയും നഗരസഭ അധികൃതരായ തലൂക്ക് സർവ്വേയർ എം.ആർ ബാബു, ജെഎച്ച് ഐ വിശ്വം, ഓറർ സീയർ രാഹുൽ, നഗരസഭാജീവനക്കാർ എന്നിവരരുടെ നേതൃത്വത്തിൽ അളന്ന് തിരിച്ചു.


രണ്ടാം എൽ.ഡി.എഫ് സർക്കാരിൻ്റെ മുഖ്യ മുൻഗണനാ പദ്ധതിയായ നിർധന ഭൂരഹിതർക്കും സ്വന്തമായ വാസസ്ഥലം ഒരുക്കുന്ന ലൈഫ്ഭവന പദ്ധതി നഗരസഭാ പ്രദേശത്തും എത്രയും വേഗം നടപ്പാക്കണമെന്ന് ജോസ്.കെ.മാണി, പി.എം.ജോസഫ്, ബാബു കെ.ജോർജ്, ബിജു പാലു പടവൻ എന്നിവരുടെ നേതൃത്വത്തിലുള്ളഎൽ.ഡി.എഫ് ഉപസമിതി ആവശ്യപ്പെട്ടിരുന്നതായി അവർ അറിയിച്ചു.ഇതേ തുടർന്നാണ് ഭൂമി വിട്ടു നൽകുന്നതിനായുള്ള തുടർ നടപടികൾ നഗരസഭയിൽ ആരംഭിച്ചത്. വിശദമായ പ്രൊജക്ട് റിപ്പോർട്ട് ലൈഫ് മിഷനിൽ സമർപ്പിക്കുമെന്ന് അവർ അറിയിച്ചു.


ഇതോടൊപ്പം ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സെൻ്റെർ ഫോർ അഡ്വാൻസ്ഡ് പ്രിൻ്റിംഗ് & ട്രയിനിംഗ് (സി-ആപ്റ്റിന് ) വിഭാഗത്തിന് പാലായിൽ സ്ഥിരം അച്ചടിശാല സ്ഥാപിക്കുന്നതിന് 35 സെൻ്റ് സ്ഥലം കൂടി ഇവിടെ നഗരസഭ വിട്ടു നൽകും.ഇതിന് നഗരസഭ കൗൺസിൽ തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചു കഴിഞ്ഞു.ഈ ഭാഗവും കൂടി അളന്നു തിരിച്ചു.
200-ളം പേർക്ക് സർക്കാർ സ്ഥിരം തൊഴിൽ നൽകുന്ന പദ്ധതിയാണിത്‌ കൂടാതെ 200 ഓളം കുടുബശ്രീ പ്രവർത്തകർക്ക് പാക്കിംഗ് വിഭാഗത്തിൽ തൊഴിൽ ലഭിക്കും. കയറ്റി ഇറക്കു തൊഴിലാളികൾ, ചരക്കു വാഹനങ്ങൾ ഇവയ്ക്കും തൊഴിൽ ലഭിക്കും.. പ്രിൻറിംഗ് ഉപകരണങ്ങളും കെട്ടിടവും ഉൾപ്പെടെ 25 കോടിയുടെ താണ് നിർദ്ദിഷ്ഠ പദ്ധതി.

വിദ്യാഭ്യാസ വകുപ്പിൽ ഉൾപ്പെടെ സർക്കാരുമായി ഇതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നഗരസഭ അഞ്ചാം വാർഡിൻ്റെ സമഗ്ര വികസനംകൂടി ലക്ഷ്യമിട്ടാണ് പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നതെന്ന് അവർ അറിയിച്ചു.സർക്കാർ അനുമതികൾ ലഭ്യമാകുന്നതോടെ നടപടികൾ ആരംഭിക്കുമെന്ന് ആൻ്റോ പടിഞ്ഞാറേക്കരയും, സി ജി പ്രസാദും,ബൈജു കൊല്ലംപറമ്പിൽ ,സതി ശശികുമാർ എന്നിവർ പറഞ്ഞു.

Facebook Comments Box

By admin

Related Post