Kerala News

പാർട്ടിയുടെ ജനകീയ അടിത്തറ വികസിക്കണം; ജോസ് കെ. മാണി

Keralanewz.com

ഉഴവൂർ: എല്ലാവിഭാഗം ജനങ്ങളുടേയും പാർട്ടിയായി മാറി ജനകീയ അടിത്തറ വികസിപ്പിക്കാനാണ് കേരളാ കോൺഗ്രസ്-എം ലക്ഷ്യമിടുന്നതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. പാർട്ടി ഉഴവൂർ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ്-എമ്മിന് വളരാനാകുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. കാലാനുസൃതമായ മാറ്റങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ സംഘടനാ സ്വഭാവത്തിലും ഘടനയിലും അനിവാര്യമാണെന്നും ചെയർമാൻ പറഞ്ഞു.
പാർട്ടിയിൽ താഴെതട്ട് മുതൽ ജനാധിപത്യരീതിയിൽ സംഘടനാതെരെഞ്ഞെടുപ്പ് നടത്താനുള്ള സ്റ്റിയറിംഗ് കമ്മറ്റി തീരുമാനം യോഗം ചർച്ചചെയ്തു. കൂടുതൽ ജനവിഭാഗങ്ങളെ പാർട്ടിയുടെ ഭാഗമാക്കുന്നതിനായി അംഗത്വ സംവിധാനത്തിൽ വരുത്തുന്ന മാറ്റങ്ങളും യോഗം ചർച്ചചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോസ് തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജ്, സംസ്ഥാന സെക്രട്ടറി സഖറിയാസ് കുതിരവേലി, സ്റ്റിയറിംഗം കമ്മിറ്റിയംഗം ഡോ. സിന്ധുമോൾ ജേക്കബ്, നിയോജകമണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ പി.എം മാത്യു, പി.എൽ ഏബ്രാഹം, ടോമി ലുക്കാ, സണ്ണി വെട്ടുകലേൽ, സണ്ണി കുന്നുംപുറം, റെജി അലക്‌സ്, സിറിയക് കല്ലട, രാമചന്ദ്രൻ, ജെയ്‌സൺ എബ്രഹാം, ജേക്കബ് സ്റ്റീഫൻ കിണറ്റിങ്കൽ, ജെയ്‌സൺ എബ്രഹാം, സിബി സി. കല്ലട, ജോസ് ചാണ്ടി, കെടിയുസി -എം സംസ്ഥാന വൈസ് പ്രസിഡന്റ് സൈമൺ പരപ്പനാട്ട് എന്നിവർ പ്രസംഗിച്ചു.

Facebook Comments Box