Thu. May 2nd, 2024

ചിരട്ടപ്പാൽ ഇറക്കുമതി ചെയ്ത് റബർ മേഖലയെ തകർക്കുവാനുള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം;സന്തോഷ് കുഴിവേലി

By admin Jul 27, 2021 #news
Keralanewz.com

കോട്ടയം: ചിരട്ടപ്പാൽ (കപ്പ്‌ ലബ് റബ്ബർ)നെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഴ്‌സിനെ (ബി.ഐ.എസ്) കീഴിൽകൊണ്ടുവന്ന് ഇറക്കുമതി ചെയ്ത് റബർ മേഖലയെ തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉടനടി ഉപേക്ഷിക്കണമെന്ന് ചെറുകിട റബർ കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലി കേന്ദ്ര സർക്കാരിനോട് ആവശ്യപെട്ടു. അഭ്യന്തര വിപണിയിൽ റബർ വില സ്വല്പം കൂടു പോൾ ടയർ ലോബി നടത്തുന്ന കളികളാണ് ഇതെന്നും, ഇതിന് റബർ ബോർഡും, കേന്ദ്ര സർക്കാരും കൂട്ടുനിൽക്കരുത്.
ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിർണ്ണായക യോഗം ഈ മാസം 29 ന് ഡൽഹിയിൽ നടക്കുകയാണ്.ഇത് റബ്ബറിന്റെ വലിയ വില തകർച്ചയ്ക്ക് കാരണമാകും. മുൻപ് ഇത്തരം നീക്കമുണ്ടായപ്പോൾ ശക്തമായ ചെറുകിട റബർകർഷക ഫെഡറേഷനും,മറ്റ് കർഷക സംഘടനകളുടേയും ശക്തമായ പ്രക്ഷോഭത്തെത്തുടർന്നാണ് ഈ തീരുമാനം മാറ്റി വച്ചത്. ചിരട്ട പാൽ ഇറക്കുമതി ചെയ്യുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ റബർ കർഷകരുടെ രക്ഷക്കായി ചെറുകിട റബർ കർഷക ഫെഡറേഷൻ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേത്വത്വം നൽകുമെന്ന് സന്തോഷ് കുഴിവേലി അറിയിച്ചു.

Facebook Comments Box

By admin

Related Post