Sun. May 19th, 2024

സ്കൂള്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണം ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയിലെന്ന് സംശയം

By admin Jul 16, 2022 #news
Keralanewz.com

പാലക്കാട്: സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ഭാരത്‌ മാതാ സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്ബതികളുടെ ഏകമകനുമായ യു.അമര്‍ത്യ (14) ആണു മരിച്ചത്.

കുട്ടി ഒഴിവുസമയങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്നു സംശയിക്കുന്നെന്നും ബന്ധുക്കളും രക്ഷിതാക്കളും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും കസബ പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമേ വ്യക്തത വരൂ എന്നും പൊലീസ് പറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗെയിം വീണ്ടും വില്ലനായി എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടമായ 14കാരന്‍ മരിച്ചത് വാര്‍ത്തയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായ 14കാരന്‍ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത് വാര്‍ത്തയായിരുന്നു.

ഓണ്‍ലൈന്‍ ഗെയിമിന് അടിമകളായ നിരവധി വിദ്യാര്‍ത്ഥികളാണ് ഇതിനകം ആത്മഹത്യ ചെയ്തിട്ടുള്ളത്. നിരവധി മാതാപിതാക്കള്‍ക്ക് ഇതിനകം മക്കളുടെ ഓണ്‍ലൈന്‍ ഗെയിമുകാരണം പണം നഷ്ടമായി. കഴിഞ്ഞ വര്‍ഷം ഒരു മാതാവിന്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടമായതും വാര്‍ത്തയായിരുന്നു

Facebook Comments Box

By admin

Related Post