Sat. Jul 27th, 2024

ഹെല്‍മെറ്റ് വെറുതെ വച്ചിട്ട് കാര്യമില്ല, ഈ സംവിധാനമില്ലെങ്കില്‍ തലയോട്ടി പിളരും; ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

By admin May 17, 2024
Keralanewz.com

ഇരുചക്ര വാഹനമോടിക്കുന്നവർക്ക് നിരന്തരം നല്‍കുന്ന നിർബന്ധമായും പാലിക്കേണ്ട നിർദേശം ഹെല്‍മെറ്റ് ധരിച്ച്‌ വാഹനമോടിക്കുക എന്നതാണ്.

ഹെല്‍മെറ്റ് ഇല്ലായാത്ര വലിയ അപകടത്തിന് കാരണമാകും. ഒഴിവാക്കാവുന്ന പല മരണങ്ങളും ഹെല്‍മെറ്റ് ഇല്ലാത്തതുകൊണ്ടാണ് സംഭവിക്കുന്നത്. ഇപ്പോള്‍ ഇരുചക്ര വാഹന യാത്രികർ ഗുണ നിലവാരമുള്ള ഹെല്‍മറ്റുകള്‍ ധരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നൊരു മുന്നറിയിപ്പാണ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്.

ഇരുചക്രവാഹനം ഓടിക്കുമ്ബോള്‍ ഹെല്‍മെറ്റ് നിർബന്ധമാണെങ്കിലും അത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവർ ഒരുപാട് ഉണ്ടെന്നാണ് എംവിഡി പറയുന്നത്. ഇരുചക്ര വാഹനം നിങ്ങള്‍ അപകടത്തില്‍ പെടുമ്ബോള്‍ ആഘാതം ഏല്‍ക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും അത്തരത്തില്‍ തല്‍ക്ഷണത്തില്‍ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നും മോട്ടോർവാഹന വകുപ്പ് പറയുന്നു. തലച്ചോറിന് സംഭവിക്കുന്ന പരിക്കുകള്‍ പലതും ആശുപത്രികളില്‍ എത്തിച്ചാല്‍ പോലും ജീവൻ രക്ഷിക്കാൻ സാധിക്കാതെയും വരുന്നുവെന്നും ആയതിനാല്‍ ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെല്‍മറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണെന്നും എംവിഡി വ്യക്തമാക്കുന്നു.

പലരും ഹെല്‍മെറ്റുകള്‍ കൃത്യമായി തിരഞ്ഞെടുക്കാൻ സാധിക്കാത്തതിന്റെ വീഴ്ചകള്‍ മൂലം അപകടത്തില്‍ പെടുന്നുണ്ടെന്നും ഗുണനിലവാരമുള്ളതും ഐഎസ്‌ഐ മുദ്രയുള്ളതും ഫേസ് ഷീല്‍ഡ് ഉള്ളതുമായ ഹെല്‍മെറ്റുകള്‍, തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണമെന്നും എംവിഡി പറയുന്നു. മാത്രമല്ല ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെല്‍മെറ്റുകള്‍ വാങ്ങണമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു. ഹെല്‍മറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള ഷോക്ക് അബ്സോർബിംഗ് ലൈനിംഗ് അപകടം നടക്കുമ്ബോള്‍ തലയോട്ടിയില്‍ ഏല്‍ക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാൻ സഹായിക്കുന്നു മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നുവെന്നും എംവിഡി പറയുന്നു. ആയതിനാല്‍ അത്തരത്തില്‍ സെലക്‌ട് ചെയ്ത് ഉപയോഗിക്കുന്ന ഹെല്‍മെറ്റുകള്‍ ധരിച്ച്‌ കൃത്യമായി ധരിച്ച്‌ ചിൻ ട്രാപ്പുകള്‍ ഉപയോഗിച്ച്‌ ഹെല്‍മെറ്റ് ശിരസ്സില്‍ മുറുക്കി ഉറപ്പിക്കുവാൻ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കില്‍ ഒരു അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തില്‍ ആദ്യം ഹെല്‍മെറ്റ് തെറിച്ചു പോകാനുള്ള സാധ്യത വളരെയധികം ഏറെയാണെന്നും ശെരിയായരീതിയില്‍ ഹെല്‍മെറ്റ് ധരിച്ച്‌ ജീവൻ നിലനിർത്തുവെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.

Facebook Comments Box

By admin

Related Post