നെടുമങ്ങാട് :-
ആര്യനാട് പഞ്ചാബിലെ ജോ
ലി സ്ഥലത്ത് ട്രക്ക് അപകട
ത്തിൽ മരിച്ച സൈനികൻ വെള്ളനാട് വെളിയന്നൂർ തുറ്റുമൺ വിജി ഭവനിൽ വരുൺ വി.നായരുടെ
(34) മൃതദേഹം നാട്ടിൽഎത്തിച്ച് സംസ്കരിച്ചു. ഇന്നലെ വൈകിട്ട് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് മിലിറ്ററി ആശുപത്രിയിൽ വച്ച ശേഷമാണ് ഇന്ന് വീട്ടിൽ എത്തിച്ച് സംസ്കാരം നടത്തി.ചൊവ്വാഴ്ച ഉച്ചയോടെ ആണ്അപകടം. ഒരു ട്രക്ക് സ്റ്റാർട്ടാക്കി
മറ്റൊരു ട്രക്ക് ചാർജ് ചെയ്യുന്നതിനിടെ ആണ് അപകടം . സ്റ്റാർട്ടാക്കി നിർത്തിയിരുന്ന ട്രക്ക് മുന്നോട്ട് ഉരുണ്ടതോടെ വരുൺ രണ്ട് വാഹനങ്ങൾക്ക്ഇടയിൽപ്പെടുക ആയിരുന്നെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. അവധിക്ക് നാട്ടിൽ എത്തിയശേഷം ഒരു മാസം മുൻപാണ് വരുൺ ജോലി സ്ഥലത്തേക്ക്മടങ്ങിയത്. ജി.വാമദേവൻ നായരുടെയും വത്സല കുമാരിയുടെയും മകനാണ്.
Facebook Comments Box