അമ്ബലപ്പുഴയില്‍ 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
ആലപ്പുഴയില്‍ 9 വയസ്സുകാരനെ തട്ടികൊണ്ടുപോകാൻ ശ്രമം. അമ്ബലപ്പുഴ നീർക്കുന്നം ഗുരുകുലം ജംഗ്ഷന് സമീപമാണ് സംഭവം.
വൈകീട്ട് അടുത്തുള്ള വീട്ടില്‍ ട്യൂഷൻ പോകാൻ ഇറങ്ങിയതായിരുന്നു കുട്ടി.
അപ്പോഴാണ് വാനില്‍ വന്നിറങ്ങിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടി ബഹളംവെച്ചത് നാട്ടുകാർ ശ്രദ്ധിച്ചു. അതോടെ സംഘം വണ്ടി സ്റ്റാർട്ട് ചെയ്തു കടന്നുകളഞ്ഞു. ഉടൻ വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് കാര്യങ്ങള്‍ പറഞ്ഞു. പിന്നീടാണ് ഇവർ പൊലിസിലെത്തി പരാതി നല്‍കുന്നത്.
നിലവില്‍ വാഹനം കണ്ടെത്താൻ സിസിടിവി പരിശോധനയിലാണ് പൊലിസ്. സംഭവം ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം ഊർജിതമാക്കുമെന്നും പൊലിസ് പറഞ്ഞു
Facebook Comments Box