റെക്കോഡ് ഉയരത്തില്‍നിന്ന് സംസ്ഥാനത്ത് പൈനാപ്പിള്‍ വില താഴ്ന്നു
കൊച്ചി: റെക്കോഡ് വിലയില്‍ നിന്ന് സംസ്ഥാനത്ത് പൈനാപ്പിള്‍ വിലയില്‍ ഇടിവ്. കിലോയ്ക്ക് 10 രൂപയോളമാണ് ചില്ലറ വിപണിയില്‍ കുറഞ്ഞത്.
വേനല്‍ മഴ എത്തിയതിനു പിന്നാലെയാണ് വിലയില്‍ ഇടിവ് പ്രകടമായത്. ഇതോടെ പൈനാപ്പിള്‍ പഴത്തിന് കിലോയ്ക്ക് എറണാകുളത്ത് 70-75 രൂപയാണ് നിരക്ക്. വലുപ്പം കുറഞ്ഞതിന് 60-70 രൂപയും.
മുൻ വർഷത്തെ അപേക്ഷിച്ച് പൈനാപ്പിള്‍ വില ഉയർന്ന നിരക്കിലാണെന്ന് വ്യാപാരികള്‍ പറഞ്ഞു. വിപണിയിലേക്ക് മാമ്ബഴത്തിന്റെ വരവ് കൂടിയാലും പൈനാപ്പിള്‍ വിലയെ ബാധിക്കും.
ഗ്രോവേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം പൈനാപ്പിള്‍ പഴത്തിന് 67 രൂപയില്‍നിന്ന് 65 രൂപയിലെത്തിയിട്ടുണ്ട്. പച്ചയ്ക്കും സ്പെഷ്യല്‍ പച്ചയ്ക്കും രണ്ട് രൂപ വീതം കുറഞ്ഞ് 52 രൂപ, 54 രൂപയിലെത്തി.ഉത്പാദനം കുറഞ്ഞുനില്‍ക്കുന്നതിനാല്‍ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കർഷകർ പറയുന്നത്. ചൂട് കൂടിയതും മഴ കുറഞ്ഞതും ഉത്പാദനത്തെ ബാധിച്ചിരുന്നു. കേരളത്തിന് പുറത്തുള്ള വിപണികളില്‍ പൈനാപ്പിള്‍ ആവശ്യം കൂടിയിട്ടുണ്ട്.അതേസമയം, കഴിഞ്ഞ വർഷം അഞ്ചുമുതല്‍ ഒൻപതു രൂപയ്ക്കുവരെ ലഭിച്ച വിത്തിന് ഇപ്പോള്‍ 15 രൂപയാണ്.