Fri. Dec 6th, 2024

പ്രതിപക്ഷ നേതാവിനെതിരായ പുനര്‍ജനിക്കേസ് ; ഇ ഡി അന്വേഷണം ഊര്‍ജ്ജതമാക്കി, പരാതിക്കാരന്റെ മൊഴിയെടുത്തു

By admin May 16, 2024
Keralanewz.com

ഇ ഡി പ്രിതപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനിേേക്കാസില്‍ അന്വേഷണം ഊര്‍ജ്ജതമാക്കി. പരാതിക്കാരന്‍ ജയ്‌സണ്‍ പാനിക്കുളങ്ങരയുടെ മൊഴിയെടുത്തു.

കൂടുതല്‍ തെളിവുകള്‍ ഇ ഡിക്ക് കൈമാറിയതായി പരാതിക്കാരന്‍. ഇ ഡി അന്വേഷണം വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ്.

2018 ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇ.ഡി. അന്വേഷണം. ഭവന പദ്ധതിയുടെ പേരില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി. പദ്ധതിയുടെ ഭാഗമായി വി ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്. തന്റെ പക്കലുള്ള തെളിവുകള്‍ ഇഡിക്ക് കൈമാറിയതായി ജയ്‌സണ്‍.

Facebook Comments Box

By admin

Related Post