വീട്ടുകാര്‍ പുതിയ ബൈക്ക് വാങ്ങി നല്‍കാത്തതിന്റെ ദേഷ്യം തീര്‍ത്തത് കെ എസ് ആര്‍ ടി സി ബസിന് മുന്നില്‍, പിടിയിലായത് പത്തൊമ്ബതുകാരന്‍
ഈരാറ്റുപേട്ട: കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ അപകടകരമായ രീതിയില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവ് പൊലീസ് പിടിയില്‍.
തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ആരോമല്‍ (19) നെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. പുതിയ ബൈക്ക് വാങ്ങി നല്‍കണമെന്ന ആവശ്യം വീട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ബന്ധുവിന്റെ ബൈക്കുമായി ആരോമല്‍ വാഗമണ്ണിലെത്തുകയായിരുന്നു. ഇന്നലെ രാവിലെ തീക്കോയി ഈരാറ്റുപേട്ട റൂട്ടിലാണ് സംഭവം.
കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ പോയ യുവാവ് ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി ഓടിച്ചാണ് അഭ്യാസം കാട്ടിയത്. പലതവണ ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ബസിന്റെ മുന്നില്‍ ബൈക്ക് വെട്ടിത്തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് ബസ് യാത്രക്കാരിലൊരാള്‍ പറഞ്ഞു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വി.വി വിഷ്ണുഎന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്