Sun. May 19th, 2024

മാത്യു കുഴല്‍നാടൻ്റെ ഹര്‍ജി തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി: മാസപ്പടിയില്‍ അന്വേഷണമില്ല

By admin May 6, 2024
Keralanewz.com

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാസപ്പടിക്കേസിലെ ഹര്‍ജി തള്ളി കോടതി.

ഹർജിയില്‍ കുഴല്‍നാടൻ ആവശ്യപ്പെട്ടിരുന്നത് കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു. ഹർജി തള്ളിയത് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ്. മാത്യു കഴിഞ്ഞ തവണ കോടതിയില്‍ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പരിഗണിക്കണവേ കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കിയിരുന്നു. ഇദ്ദേഹത്തിൻ്റെ വാദം മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സി.എം.ആർ.എല്ലിനു ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ നിർദേശിച്ചിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകള്‍ ഹാജരാക്കിയെന്നാണ്. കോടതി പുതിയ രേഖകള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു.

Facebook Comments Box

By admin

Related Post