Kerala NewsLocal News

റേഷൻ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു: ഉഷ്‌ണതരംഗം

Keralanewz.com

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം ഉഷ്ണ തരംഗ സാഹചര്യം കണക്കിലെടുത്ത് പുനഃക്രമീകരിച്ചു. പുതൂക്കിയ സമയക്രമം ഇന്നുമുതല്‍ രാവിലെ എട്ടുമണി മുതല്‍ 11 മണി വരെയും വൈകിട്ട് നാലു മുതല്‍ എട്ടുവരെയുമാണ്.

ഇന്ന് തന്നെ ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും തുടങ്ങും. ഈ മാസം മൂന്ന് വരെ കഴിഞ്ഞ മാസത്തെ റേഷൻ വിതരണം നീട്ടിയിട്ടുണ്ടായിരുന്നു. ഇന്നും നാളെയും 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ് തുടരുന്നതായിരിക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ നിഗമനം സംസ്ഥാനത്ത് വേനല്‍മഴ ബുധനാഴ്ചയോടെ സജീവമാകുമെന്നാണ്.

Facebook Comments Box