Kerala NewsLocal NewsPolitics

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഏറ്റവും കുറഞ്ഞത് 25,000 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകും : കെ മുരളീധരൻ

Keralanewz.com

തൃശൂർ : ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ യു.ഡി.എഫ് ഏറ്റവും കുറഞ്ഞത് 25,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ. മുരളീധരൻ

സ്ഥാനാർഥി കെ. മുരളീധരൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വോട്ട് മറിച്ചാലും ഞങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. യു.ഡി.എഫിന് ഒരു പരാജയ ഭീതിയും തൃശൂരിനെ സംബന്ധിച്ചിടത്തോലം ഇല്ല. 20ല്‍ 20ഉം ജയിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍ -അദ്ദേഹം പറഞ്ഞു.

അന്തർധാരയുണ്ടായിട്ടുണ്ട്. അതിന്‍റെ ഭാഗമായിട്ടാണ് ജയരാജനും ജാവദേക്കറും നടത്തിയ കൂടിക്കാഴ്ച. അത് തൃശൂരില്‍ പല സ്ഥലത്തും കാണാൻ കഴിഞ്ഞു.

ഇതില്‍ പ്രതിഷേധിച്ച്‌ ചില സി.പി.എം വോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ല. യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകളില്‍ ഒരു വിള്ളലും ഉണ്ടായിട്ടില്ല. തൃശൂരില്‍ കുറഞ്ഞത് 25,000 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകും -മുരളീധരൻ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് പ്രസിഡന്‍റ് ഔദ്യോഗികമായി ഇപ്പോഴും കെ. സുധാകരൻ തന്നെയാണ്. അദ്ദേഹം സ്ഥാനാർത്ഥിയായ സ്ഥിതിക്ക് ചുമതല കൈമാറുകയായിരുന്നു.

ഇപ്പോള്‍ അദ്ദേഹം ചികിത്സക്കായി പോയിരിക്കുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ചുമതല തിരിച്ചുനല്‍കും. ഇത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമില്ലല്ലോ -അദ്ദേഹം പറഞ്ഞു.

Facebook Comments Box