Kerala NewsLocal NewsPolitics

കെ. മുരളീധരനെ കുറിച്ച്‌ എന്നോടൊന്നും ചോദിക്കരുത്; അത് അടഞ്ഞ അധ്യായം; ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്ന് പത്മജ വേണുഗോപാല്‍

Keralanewz.com

തൃശൂർ: സഹോദരനായ കെ. മുരളീധരനെ കുറിച്ച്‌ മാധ്യമങ്ങള്‍ തന്നോട് ഒന്നും ചോദിക്കരുതെന്ന അഭ്യർത്ഥനയുമായി പത്മജ വേണുഗോപാല്‍.

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്നും പത്മജ പരിഹസിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പത്മജയുടെ അഭ്യർത്ഥന.

കെ. മുരളീധരൻ തന്നെ സംബന്ധിച്ച്‌ ഒരു അടഞ്ഞ അധ്യായമാണെന്നും പത്മജ കുറിച്ചു. അദ്ദേഹം ഒരു മറുപടിയും അർഹിക്കുന്നില്ല. ഇപ്പോഴും ഒന്നും പറയാമെന്നു എനിക്ക് ആഗ്രഹമില്ലായിരുന്നു. വെറുതെ ഇരിക്കുന്ന എന്നെ വെറുതെ തോണ്ടരുത്. 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട്. ഇനി എനിക്കും സഹിക്കാൻ ബുദ്ധിമുട്ടുണ്ട്.

അന്ന് ഞാൻ കോണ്‍ഗ്രസുകാരിയായിരുന്നു. ആരെ വിമർശിക്കണം എന്നത് ഞാൻ തീരുമാനിച്ചോളാം. എന്നെ ആരും ഉപദേശിക്കേണ്ട. ഞാൻ പറഞ്ഞത് ശരിയായിരുന്നു എന്ന് ?അദ്ദേഹവും സമ്മതിച്ചല്ലോ. ഇപ്പോഴായത്‌കൊണ്ട് ഞാൻ പറഞ്ഞുകൊടുത്തിട്ടാണ് എന്ന് പറയില്ലല്ലോ. അതില്‍ സന്തോഷമുണ്ടെന്നും പത്മജ ഫേസ്‌ബുക്കില്‍ കുറിച്ചു.

Facebook Comments Box