Sun. May 19th, 2024

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

By admin May 6, 2024
Keralanewz.com

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം.

വിദ്യാർത്ഥികള്‍ക്ക് cisce.org, results.cisce.org എന്നീ സൈറ്റുകളില്‍ നിന്ന് ഫലം അറിയാം. ഇത് കൂടാതെ ഡിജിലോക്കർ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികള്‍ക്ക് ഫലം അറിയാൻ കഴിയും.

ദി കൌണ്‍സില്‍ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) യാണ് ഫലം പ്രഖ്യാപിക്കുക. ഈ വർഷം പത്താംക്ലാസില്‍ ഏകദേശം 2.5 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം ഐസിഎസ്‌ഇ പത്താം ക്ലാസിലെ വിജയ ശതമാനം 98.94 ശതമാനമായിരുന്നു. ഐഎസ്‌സി 12ാം ക്ലാസില്‍ 96.93 ശതമാനമായിരുന്നു വിജയം.

ഫലം അറിഞ്ഞ ശേഷം ഉത്തരകടലാസുകള്‍ പുനപരിശോധിക്കണമെങ്കില്‍ ഐസി‍എസ്‌ഇ വിഭാഗത്തില്‍ 1000 രൂപയും ഐഎസ്‍സി വിഭാഗത്തില്‍ 1500 രൂപയും അടയ്ക്കണം. ഫലം അറിഞ്ഞ സൈറ്റുകളില്‍ കൂടെ തന്നെ വിദ്യാർത്ഥികള്‍ക്ക് പുനപരിശോധനക്ക് അപേക്ഷിക്കാം. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് പരമാവധി രണ്ട് വിഷയങ്ങളില്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാം. ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ജൂലൈയില്‍ നടത്തും.

Facebook Comments Box

By admin

Related Post