Kerala NewsLocal NewsNational NewsPolitics

സാമ്ബത്തിക സ്ഥിതി വളരെ മോശം എന്നും ധനസഹായം ഉടൻ വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേരളം

Keralanewz.com

സാമ്ബത്തിക സ്ഥിതി വളരെ മോശമാണെന്നും സമയബന്ധിത സഹായം വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേരളം. ഈ ആവശ്യവുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ സംസ്ഥാനം വലിയ രീതിയിലുള്ള സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുകയാണ് എന്നും സംസ്ഥാനം നല്‍കിയ നിവേദനങ്ങളില്‍ ഉടൻ തീരുമാനമെടുക്കണം എന്നുമാണ് കേരളം ആവശ്യപ്പെടുന്നത്. കേന്ദ്ര ധനസഹായം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിന് കുറവാണ് എന്ന നിവേദനത്തിന്മേല്‍ തീരുമാനം ഉടൻ ഉണ്ടാകണമെന്നും കടമെടുപ്പ് പരിധി കൂട്ടി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം ഇന്ന് ഉന്നയിക്കാനും ആണ് തീരുമാനിച്ചിട്ടുള്ളത്.

കേരളത്തിന്റെ സാമ്ബത്തിക സ്ഥിതി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കെ വി തോമസ് ഇന്ന് ചർച്ച നടത്തും. ഇന്ന് നടത്തുന്ന ചർച്ചയില്‍ കേരളത്തിന് ജിഎസ്ടി ഇനത്തില്‍ ലഭിക്കാനുള്ള തുക എത്രയും പെട്ടെന്ന് ലഭ്യമാക്കണം എന്ന് ആവശ്യവും കെ വി തോമസ് ഉന്നയിക്കും. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായാണ് കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തുക.

Facebook Comments Box