കാട്ടാക്കട:
വഴിയരികിൽ തോട്ടിലേക്ക് മാലിന്യം തള്ളാൻ എത്തിയ നിർത്തിയിട്ടിരുന്ന വാഹനത്തിന് അമ്പതിനായിരം രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്.

കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ
കാട്ടാക്കട കട്ടക്കോട് വില്ലിടും പാറയിൽ പുല്ലുവിളാകം കണിയാം വിളാകം പാലത്തിന് സമീപം രണ്ടു ദിവസത്തിൽ ഏറെയായി ഹോട്ടൽ മാലിന്യം നിറച്ച് ഒരു വാഹനം നിറുത്തിയിട്ടിരിക്കുന്നതയുള്ള പരാതിയെ തുടർന്നാണ് പഞ്ചായത്ത് ആരോഗ്യ വകുപ്പിൻ്റെ നടപടി.
സ്ഥലത്തെത്തി നടത്തിയ
പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് അധികൃതർ കണ്ടെത്തി.വാഹനത്തിന്റെ ഉള്ളിൽ പ്ലാസ്റ്റിക് ബാഗുകളികളിലും ചാക്കുകളിലും ആണ് മാലിന്യം നിറച്ച് സൂക്ഷിച്ചിരുന്നത്.രാത്രി കാലങ്ങളിൽ
സമീപ പുരയിടങ്ങളിലും ജലസ്രോതത്തിലും മാലിന്യം നിക്ഷേപിക്കാനാണ് വാഹനം നിർത്തിയിട്ടിരിക്കുന്നത് എന്ന് ബോധ്യപ്പെട്ടു..മുൻപ് ഇതേ വാഹന ഉടമയുടെ പേരിൽ പതിനായിരം രൂപ പിഴ ചുമത്തിയത് ഇതുവരെയും ഒടുക്കിയിട്ടില്ല എന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി.കാട്ടാക്കട പോലീസിൽ പരാതി അറിയിക്കുകയും വാഹനം പോലീസിന് കൈമാറുകയും ചെയ്തു.