Tue. May 7th, 2024

കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി, അകത്തുണ്ടായിരുന്ന സാധനങ്ങൾ അതി സാഹസികമായി പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ടിനകത്ത് അകപ്പെട്ട ജീവനക്കാരൻ മരിച്ചു

By admin Jun 11, 2022 #news
Keralanewz.com

ആലപ്പുഴ : കുട്ടനാട്ട് ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കിട്ടി. പള്ളാതുരുത്തി സ്വദേശി പ്രസന്നന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് മണിക്കൂറോളം പ്രസന്നനായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. മുങ്ങിയ ബോട്ടിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്ന് രാവിലെയാണ് കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങിയത്. ഇതിനകത്തുണ്ടായിരുന്ന സാധനങ്ങൾ അതി സാഹസികമായി പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ ബോട്ടിനകത്ത് അകപ്പെട്ടത്.

കുട്ടനാട് കന്നിട്ട ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അതിഥികളെ ഇറക്കിയതിന് പിന്നാലെയാണ് ബോട്ട് മുങ്ങിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്.

Facebook Comments Box

By admin

Related Post