Fri. Apr 26th, 2024

ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മീൻവില കുതിക്കുന്നു

By admin Jun 12, 2022 #news
Keralanewz.com

കോട്ടയം. ഫിഷിംഗ് ബോട്ടോ വലയോ ഉപയോഗിച്ച് കടലിൽ നിന്ന് മീൻപിടിക്കുന്നതു വിലക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കടൽമീൻവില കുതിച്ചുയർന്നു

ചെറിയ മത്തിയും അയലയും കിളിമീനുമേ കിട്ടുന്നുള്ളൂ. ഇതിന് കിലോയ്ക്ക് 260 -280 രൂപയായി. ചെറിയ വള്ളത്തിൽ പോയി പുറംകടലിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്ന മീനുകൾക്ക് 300 രൂപ വരെ വില ഉയർന്നു. നെയ്മീൻ 1100ൽ എത്തി. ഉരുളൻ മോത 760, വെള്ള വറ്റ 720, വെള്ളവറ്റ പീസ് 780, ചെമ്പല്ലി 740, കാളാഞ്ചി 600, ആകോലി വറ്റ 600, ആകോലി വറ്റ പീസ് 780, ചെമ്മീൻ 520, ചൂണ്ട തള 540, എന്നിങ്ങനെയാണ് വില . ഉണക്ക മീൻ വലയും ആനുപാതികമായി ഉയർന്നു. കായൽ മീനിനും വില വർദ്ധിച്ചു. കരിമീൻ 660, മുരശ് 440, ചെത്തുകാളാഞ്ചി 620,വാള 440,വരാൽ 420 എന്നിങ്ങനെയാണ് കായൽ മീനുകളുടെ കുറഞ്ഞ വില.

ഇറച്ചിക്കോഴി 155 കടന്നു.

ആട്ടിറച്ചി 750 ലും ബീഫ് 370 ലും സ്റ്റെഡിയായി നിൽക്കുന്നുവെങ്കിലും ഇറച്ചിക്കോഴി വില 155 കടന്നു.

പച്ചക്കറി വിലയും ഒട്ടും കുറവല്ല. തക്കാളി കിലോയ്ക്ക് 100 ൽ എത്തി. മറ്റ് പച്ചക്കറി ഇനങ്ങളെല്ലാം കിലോയ്ക്ക് 40 രൂപക്ക് മുകളിലാണ് .

കരിമീൻ പൊള്ളിച്ചതിന് 500 രൂപ.

മീൻവില കുതിച്ചുയർന്നതിനൊപ്പം വലിയ ഹോട്ടലുകൾ മീൻ വിഭവങ്ങൾക്ക് വില കൂട്ടി. ചെറിയ മീൻ വറുത്തതിന് 100 യാണ്. കരിമീൻ വറുത്തതിനും പൊള്ളിച്ചതിനും 500 രൂപ കൊടുക്കണം.

ചെറുകിട ഹോട്ടൽ ഉടമ സുഭാഷ് പറയുന്നു.

പച്ചക്കറിവില ഉയർന്നുനിൽക്കുന്നതിനൊപ്പം ട്രോളിംഗിന്റെ പേരിൽ മീൻവിലയും വർദ്ധിച്ചതിന് പിന്നാലെ വൻകിട‌ ഹോട്ടലുകൾ ഭക്ഷണ വില കൂട്ടിയെങ്കിലും തങ്ങൾക്ക് ഉയർത്താൻ ബുദ്ധിമുട്ടാണ്

Facebook Comments Box

By admin

Related Post