Thu. Apr 25th, 2024

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നു,നിർണായക പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

By admin Sep 2, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകള്‍ തുറക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്‌കുളുകള്‍ തുറക്കുന്ന വിഷയത്തില്‍ പ്രായോഗികത പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. സമിതിയുടെ അഭിപ്രായം കിട്ടിയശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സ്‌കുളുകള്‍ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

അതേസമയം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറഞ്ഞാല്‍ സിനിമ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഡിസംബര്‍ മാസത്തോടെ നല്ല നിലയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിന് ശേഷം തീയറ്ററുകള്‍ തുറക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ടാം തരംഗം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ഡൗണിലാണ് തീയറ്ററുകള്‍ അടച്ചത്. പിന്നീട് വിവിധ മേഖലകളില്‍ ഇളവ് അനുവദിച്ചെങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ തീയറ്റര്‍ മേഖല്‍ കടുത്ത പ്രതിസന്ധിയിലാണ്. തീയറ്ററുകള്‍ അനന്തകാലത്തോളം അടച്ചിട്ടതോടെ മലയാള സിനിമകളില്‍ മിക്കതും ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയും ചെയ്തു

Facebook Comments Box

By admin

Related Post