Kerala News

അതൃപ്തി മറയ്ക്കാതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; രാഹുല്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് വിട്ടുനിന്നു

Keralanewz.com

കണ്ണൂര്‍: ഡിസിസി അധ്യക്ഷ നിയമനത്തെച്ചൊല്ലി നേതൃത്വവുമായി ഇടഞ്ഞതിനു പിന്നാലെ കണ്ണൂരില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പാര്‍ട്ടി പരിപാടിയില്‍നിന്നു മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. കണ്ണൂര്‍ ഡിസിസി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇരുവരും എത്തിയില്ല. 

ഇന്നു രാവിലെയാണ് കണ്ണൂര്‍ ഡിസിസിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്. രാഹുല്‍ ഗാ്ന്ധി ഓണ്‍ലൈനായി പങ്കെടുത്ത ചടങ്ങില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെ സുധാകരന്‍ ആണെന്ന് വിഡി സതീശന്‍ വേദിയില്‍ പറഞ്ഞു. സുധാകരന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. പരസ്യമായി അഭിപ്രായം പറയുന്നവര്‍ സ്വയം നിയന്ത്രിക്കണം. വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവണം. ഭിന്നതകള്‍ ചര്‍ച്ചകളിലുടെ പരിഹരിക്കാന്‍ ശ്ര്്മിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.  

അച്ചടക്കമില്ലാതെ പാര്‍ട്ടിക്കു നിലനില്‍പ്പില്ലെന്ന് സുധാകരന്‍ പറഞ്ഞു.

Facebook Comments Box