Thu. May 9th, 2024

ജോസ് കെ മാണിയുടെ ഇടപെടൽ കേന്ദ്ര പദ്ധതിയിൽ സുഖ യാത്രയ്ക്ക് തയ്യാറായി “ട്രിപ്പിൾ ഐ.ടി “റോഡുകൾ

By admin Jan 31, 2022 #news
Keralanewz.com

പാലാ:  കരൂർ പഞ്ചായത്തിലെ വലവൂരിൽ സ്ഥാപിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടി യിലേക്കുള്ള എല്ലാ ഗ്രാമീണ റോഡുകളും ദേശീയ നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ചു.പാലാ മേഖലയിലെ എല്ലാ പ്രധാന റോഡുകളിൽ നിന്നും ട്രിപ്പിൾ ഐ.ടി ഭാഗത്തേയ്ക്ക് ഇനി സുഖ യാത്ര നടത്താം.ഇതോടെ കരൂർ പഞ്ചായത്ത് മേഖലയിലെ പ്രധാന പി.ഡബ്ല്യു.ഡി റോഡുകളെല്ലാം ഉയർന്ന നിലവാരത്തിലായിരിക്കുകയാണ്.കേന്ദ്ര റോഡ് ഫണ്ട് വിനിയോഗിച്ചാണ്‌ ഈ റോഡുകൾ എല്ലാം നവീകരിക്കപ്പെട്ടത്. ബിറ്റുമിൻ മെക്കാഡം &ബിറ്റുമിൻ കോൺക്രീറ്റ് സാങ്കേതിക വിദ്യയിലാണ് റോഡുകൾ ടാർ ചെയ്തിരിക്കുന്നത്.2018-ൽ ടെൻഡർ ചെയ്ത പദ്ധതി കാലാവസ്ഥ വ്യതിയാനവും മററുമായി നീണ്ടുപോയിരുന്നു. അവസാന ഘട്ട ടാറിംഗ് വള്ളിച്ചിറ- പുലിയന്നൂർ റോഡിൽ ഇക്കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. പ്രാദേശിക കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈൻ പുനക്രമീകരണം കലുങ്ക് നിർമാണം എന്നിവയും പദ്ധതിയുടെ അതിവേഗപൂർത്തീകരണത്തിന് പലയിടത്തും തടസ്സങ്ങൾ സൃഷ്ടിച്ചു.

ജോസ്.കെ.മാണി പാർലമെൻ്റ് അംഗമായിരിക്കവേയാണ് പ്രത്യേക പരിഗണനയിൽ ഐ.ഐ.ഐ.ടിയുമായി ബന്ധപ്പെട്ട എല്ലാ റോഡുകൾക്കും കേന്ദ്രഫണ്ട് ലഭ്യമാക്കപ്പെട്ടത്.രാജ്യസഭാംഗമായതിനെ തുടർന്ന് പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള തടസ്സങ്ങളും തർക്കങ്ങളും പരിഹരിക്കുവാൻ ഇടപെട്ടതിനെ തുടർന്നാണ് അവശേഷിച്ചിരുന്ന ടാറിംഗ് കൂടി ഇപ്പോൾ പൂർത്തീകരിച്ചത്.നിരവധിഗ്രാമീണ റോഡുകൾ ദേ ശീയ നിലവാരത്തിലേക്ക് ഉയർത്തി സുഖ യാത്രക്കായി പദ്ധതി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിച്ച ജോസ്.കെ.മാണി എം.പിയെ ജനപ്രതിനിധികളും വിവിധ സംഘടനകളും ചേർന്ന് അനുമോദിച്ചു.കരൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ് ഉദ്ഘാടനം ചെയ്തു. രാജൻ മുണ്ടമറ്റം, പ്രേമകൃഷ്ണസ്വാമി, ടോബിൻ.കെ – അലക്സ്, ജയ്സൺമാന്തോട്ടം, ബേബി നടയത്ത്, ടോംതടത്തികുഴി ,സിബി വള്ളോനിക്കൽ എന്നിവർ പ്രസംഗിച്ചു.


. *സ്മാർട്ടായത് 17* കി:മീറ്റർ റോഡ്. *17കോടിയുടെ* പദ്ധതി.സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് വൻ നേട്ടം.


 *പാലാ:* ട്രിപ്പിൾ ഐ.ടി  റോഡുകൾ സ്മാർട്ടായത് 17 കി.മീറ്റർ.കരൂർ, മുത്തോലി പഞ്ചായത്തുകളിലായി 6 ഗ്രാമീണ പി.ഡബ്ല്യു.ഡി റോഡുകളാണ് 17 കോടി മുടക്കിൽ ഉന്നത നിലവാരത്തിലാക്കിയിരിക്കുന്നത്. ടാറിംഗ് വീതി വളരെ കുറഞ്ഞ ഈ റോഡുകൾ കുറഞ്ഞത് 5 മീറ്റർ വീതി ഉറപ്പാക്കിയാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. സുഗമമായ വിധം ഇരു നിര വാഹന ഗതാഗതം സാദ്ധ്യമാക്കും വിധമാണ് നവീകരണം.പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിൽ ഉണ്ടായിരുന്ന ഈ ഗ്രാമീണ റോഡുകൾ വർഷങ്ങൾകൂടി മാത്രമായിരുന്നു റീടാർ ചെയ്തിരുന്നത്. കേന്ദ്ര പദ്ധതിയിൽ ടാർ ചെയ്തതോടെ ഇനിവർഷങ്ങൾ കേടുപാടില്ലാതെ ഈട് നിൽകുമെന്ന് കരുതുന്നു. അറ്റകുറ്റപണി ഇനത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് വലിയ ലാഭമാണ് ഉണ്ടായിരിക്കുന്നത്.പുലിയന്നൂർ – വള്ളീച്ചിറ, വള്ളിച്ചിറ- മങ്കൊമ്പ് – വലവൂർ ,വള്ളിച്ചിറ-നെല്ലാനിക്കാട്ട് പാറ- വലവൂർ ,വലവൂർ -ചക്കാമ്പുഴ, നെച്ചിപ്പുഴൂർ- ആമേറ്റുപള്ളി – ഫാത്തിമാപുരം എന്നീ റോഡുകളാണ് നവീകരിക്കപ്പെട്ടത്.റോഡിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുവാൻ നിരവധി ക ലിങ്കുകൾ, ഓട, സംരക്ഷണഭിത്തി എന്നിവയും നിർമിച്ചു.അവസാന ഘട്ട മിനിക്കുപണികളുടെ ഭാഗമായി ഫ്ലൂർ സൻ്റ് മാർക്കിംഗ്, റിഫ്ലക്ടിംഗ് സ്റ്റഡുകൾ, ദിശാബോർഡുകൾ ,സുരക്ഷാ ബോർഡുകൾ എന്നിവയും സ്ഥാപിക്കും.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻ്റെ കീഴിലുള്ള ദേശീയപാതാ വിഭാഗം കാഞ്ഞിരപ്പള്ളി സബ്ഡിവിഷൻ ഓഫീസിൻ്റെ മേൽനോട്ടത്തിലാണ് റോഡ് നിർമ്മാണം നടപ്പാക്കിയത്.


 *വള്ളിച്ചിറ* – പുലിയന്നൂർ ലിങ്ക് *ബൈപാസ്* *നേട്ടം.* 


പാലാ: കേന്ദ്ര പദ്ധതിയിൽ നവീകരിച്ച വള്ളിച്ചിറ- പുലിയന്നൂർ ലിങ്ക് റോഡ് ഈ മേഖലയിൽ ഒരു പുതിയ ഗതാഗത മാർഗം കൂടി നാടിന് തുറന്നു കിട്ടുകയാണ്.കോട്ടയം – പാലാ സംസ്ഥാന പാതയേയും പാലാ – കോഴാ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്.നേരത്തെ റോഡ് ഉണ്ടായിരുന്നുവെങ്കിലും ടാർ വീതി കുറവായിരുന്ന തിനാലും ഇരു നിര വാഹന ഗതാഗതം സുഗമമല്ലാതിരുന്നതിനാലും എക്കാലവും പൊട്ടിപൊളിയുന്നതിനാലും പ്രദേശവാസികളുടെ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നു പോയിരുന്നത്. ഇപ്പോൾ അഞ്ച് മീറ്റർ ടാർ വീതി ഉറപ്പു വരുത്തിയിട്ടുണ്ട്. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി ഭാഗങ്ങളിൽ നിന്നും പാലാ അരുണാപുരo മുത്തോലി പ്രദേശത്തെ വി ദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും ഉള്ള യാത്രക്കാർക്ക് കൊട്ടാരമറ്റവും ബൈപാസും ഒഴിവാക്കി ഈ തിരക്ക് കുറഞ്ഞ റോഡിലൂടെ തടസ്സമില്ലാതെ ഏറ്റുമാനൂർ റോഡിലേക്കും തിരികെ വൈക്കം റോഡിലേക്കും ഇനി യാത്ര ചെയ്യാം

Facebook Comments Box

By admin

Related Post