Fri. May 3rd, 2024

മീഡിയവൺ സംപ്രേഷണം പുനരാരംഭിച്ചു

By admin Jan 31, 2022 #news
Keralanewz.com

തിരുവനന്തപുരം: മീഡിയവൺ സംപ്രേഷണം പുനരാരംഭിച്ചു. സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെയാണ് സംപ്രേഷണം പുനരാരംഭിച്ചത്. 

രണ്ടു ദിവസത്തേക്കാണ് കേന്ദ്രനടപടി ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്.

ഹരജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹരജി വീണ്ടും പരിഗണിക്കാൻ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്

സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞത്. നടപടിയുടെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല

Facebook Comments Box

By admin

Related Post