Travel

ടേക്ക് ഓഫിന് തലേന്ന് രാത്രി പൈലറ്റ് ‘അടിച്ച്‌ ഓഫാ’യി; 157 യാത്രക്കാരുടെ വിമാനം റദ്ദാക്കി

Keralanewz.com

മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത് നിയമ വിരുദ്ധമാ. ഡ്രൈവര്‍ക്ക് മദ്യ ലഹരിയില്‍ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയും അത് വലിയ അപകടങ്ങളിലേക്ക് വഴിതെളിക്കുകയും ചെ യ്യും.

ഇതിനാല്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്ന ആളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള ഒരുപാട് നടപടികളും നിരവധി രാജ്യങ്ങളില്‍ പ്രാബല്യത്തിലുണ്ട്. അതേസമയം മദ്യപിച്ചത് പൈലറ്റുമാര്‍ ആണെങ്കിലോ?

വിമാനം റണ്‍വേയില്‍ നിന്ന് നീങ്ങില്ല. അല്ലെ. കഴിഞ്ഞ ദിവസം യുഎസിലെ ഡാളസില്‍ നിന്ന് ടോക്കിയോയിലേക്കുള്ള ജപ്പാൻ എയർലൈൻസ് വിമാനത്തിന്‍റെ പൈലറ്റ് അമിത അളവില്‍. തലേന്ന് രാത്രി തന്‍റെ കാബിന്‍ ക്രൂ അംഗങ്ങളുമായി മദ്യപിച്ച അദ്ദേഹത്തിന് പിറ്റേ ദിവസം എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ഓടുവില്‍ പൈലറ്റില്ലാത്ത വിമാനം റദ്ദാക്കേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പൈലറ്റ് അമിതമായി മദ്യപിച്ചതിന് പിന്നാലെ ഹോട്ടലില്‍ ബഹളം വച്ചു. ഹോട്ടല്‍ അധികൃതര്‍ ഇതോടെ പോലീസിനെ വിളിക്കാന്‍ നിര്‍ബന്ധിതരായി. പുലർച്ചെ 2 മണിയോടെ ഹോട്ടലില്‍ വന്ന പോലീസ് പൈലറ്റിന് കര്‍ശനമായ താക്കീത് നല്‍കിയാണ് തിരിച്ച്‌ പോയതെന്ന് ജാപ്പനീസ് വാർത്താ ഏജൻസിയായ ദി മൈനിച്ചി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ പൈലറ്റിന്‍റെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്തിയ ശേഷം അദ്ദേഹം വിമാനം പറത്താന്‍ യോഗ്യമല്ലെന്ന് വ്യക്തമാക്കി.

ഇതോടെ ഡാളസിലെ ഫോർട്ട് വർത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ടോക്കിയോയിലെ ഹനേഡ എയർപോർട്ടിലേക്ക് രാവിലെ 11:05 ന് ഷെഡ്യൂള്‍ ചെയ്ത JAL വിമാനം റദ്ദ് ചെയ്തു. ഏകദേശം 157 യാത്രക്കാരെ ഇതര വിമാനത്തിലേക്ക് മാറ്റി. അതേസമയം നിരുത്തരവാദ പൊരുമാറ്റത്തിന് പൈലറ്റ് നടപടി നേരിട്ടോയെന്ന വിവരം വ്യക്തമല്ല.

Facebook Comments Box