ശോഭാ സുരേന്ദ്രനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ആലപ്പുഴയിലെ എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ പടയൊരുക്കം. ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത് ഇ.പി.ജയരാജൻ വിഷയത്തിലെ ശോഭയുടെ പരസ്യ പ്രസ്താവനകള്‍ ആണെന്നാണ് ആരോപണം.
പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളില്‍ ഇ.പിയുമായി കൂടിക്കാഴ്ചകള്‍ നടത്തിയ കാര്യം പരസ്യമാക്കിയത് ഏറെ അവമതിപ്പാണ് പാർട്ടിക്കുണ്ടാക്കിയതെന്ന് പറഞ്ഞ നേതൃത്വം ഈ വിവാദത്തില്‍ ‘മോദി ഗ്യാരന്‍റി’യെന്ന ബി.ജെ.പി. മുദ്രാവാക്യം പോലും മുങ്ങിപ്പോയതായി വിലയിരുത്തി. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ശോഭയ്ക്കെതിരേ പരാതി നല്‍കുമെന്നാണ് സൂചന.
Facebook Comments Box