National NewsPolitics

പ്രധാനമന്ത്രിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് ശ്യാം രംഗീല

Keralanewz.com

ജയ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് കൊമേഡിയന്‍ ശ്യാം രംഗീല.

സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

”വരാണസിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം നിങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹത്തില്‍ ഞാൻ ആവേശഭരിതനാണ്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനെക്കുറിച്ചും മത്സരിക്കുന്നതിനെക്കുറിച്ചും വരാണസിയില്‍ എത്തിയ ശേഷം
വീഡിയോയിലൂടെ ഉടനെ നിങ്ങളെ അറിയിക്കും” എന്നാണ് ശ്യാം എക്സില്‍ കുറിച്ചത്.

“ഞാൻ വരാണസിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കും, കാരണം ആര് നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്ന് ഇപ്പോള്‍ ആർക്കും ഉറപ്പില്ല.” നേരത്തെ ഒരു ട്വീറ്റില്‍ ശ്യാം പറഞ്ഞിരുന്നു.

Facebook Comments Box