Sat. May 18th, 2024

എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും അവർ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ല; ഹയർ സെക്കണ്ടറി സ്‌ക്കൂളുകളിലെ സീറ്റുകളും, ബാച്ചുകളും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി കൺവീനറുമായും, വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തിയെന്ന് ജോസ് കെ. മാണി

By admin Oct 18, 2021 #news
Keralanewz.com

കോട്ടയം: ഹയർ സെക്കണ്ടറി സ്‌ക്കൂളുകളിലെ സീറ്റുകളും, ബാച്ചുകളും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി കൺവീനറുമായും, വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തിയെന്ന് കേരള കോൺ​ഗ്രസ് ചെയർമാൻ ജോസ് കെ മാണി

ഈ വർഷം എസ്.എസ്.എൽസി, സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷകളിൽ മികച്ച വിജയമാണ് നമ്മുടെ വിദ്യാർത്ഥികൾ നേടിയിട്ടുള്ളത്. ഇവരിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും അവർ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ സീറ്റ് നില വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാൻ പര്യാപ്തമല്ല. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനമുള്ള ജില്ലയായി മാറിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. 99.17 ശതമാനം എന്ന റെക്കോഡാണ് പാലാ വിദ്യാഭ്യാസജില്ല നേടിയത്.

ഇതിൽ ഏകദേശം 25 ശതമാനത്തോളം വിദ്യാർത്ഥികൾക്ക് ഒരു കോഴ്‌സിന് പോലും അഡ്മിഷൻ ലഭിക്കാത്ത സ്ഥിതിയാണ്. ആയതിനാൽ ഹയർസെക്കണ്ടി സീറ്റുകൾ വർദ്ധിപ്പിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ സി.പി.ഐ.എം നിയമസഭാകക്ഷി യോ​ഗത്തിലും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.

എ പ്ലസ് കണക്കനുസരിച്ച് പ്ലസ് വൺ സീറ്റ് ഉണ്ടോയെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പാക്കിയോ എന്ന് യോഗത്തിൽ വിമർശനമുയർന്നു. ജില്ലകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും യോ​ഗത്തിൽ എം.എൽ.എമാർ നിർദ്ദേശിച്ചു

Facebook Comments Box

By admin

Related Post