Mon. May 6th, 2024

ച​ര​ക്ക് ക​പ്പ​ലി​ലെ ജീവനക്കാരനെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി

By admin Feb 11, 2022 #news
Keralanewz.com

കോട്ടയം: ച​ര​ക്ക് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാര​നാ​യ കോട്ടയം സ്വ​ദേ​ശിയെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായതായി റിപ്പോർട്ടുകൾ. ജസ്റ്റിൻ കുരുവിളയെന്ന കോട്ടയം കു​റി​ച്ചി സ്വദേശിയെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെ കാണാതായത്. സ്ട്രീം ​അ​റ്റ്‌ലാ​ൻ​ഡി​ക് എ​ന്ന ക​പ്പ​ലി​ലെ അസിസ്റ്റ​ന്‍റ് കു​ക്കാ​യിരുന്നു ജസ്റ്റിൻ. കഴിഞ്ഞ ഒമ്പതാം തീയതി ജസ്റ്റിനെ കാണാതായെന്നാണ് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചത്

എന്നാൽ, ശനിയാഴ്ച ജസ്റ്റിൻ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ജസ്റ്റിൻ പറഞ്ഞിരുന്നുവെന്നും കുടുംബം വിശദീകരിക്കുന്നു. സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്

Facebook Comments Box

By admin

Related Post