National News

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഒപ്പം താമസിക്കുന്ന സ്ത്രീയുടെ മൂക്ക് ചെത്തിയ 45കാരന്‍ അറസ്റ്റില്‍

Keralanewz.com

ഭോപ്പാല്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്തയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ലവ് കുഷ് പട്ടേല്‍ എന്ന 40കാരനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാള്‍ ചെത്തിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.


കഴിഞ്ഞ രണ്ട് വര്‍ഷമായി സോനുവിനൊപ്പം പട്ടേല്‍ താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാന്‍ വേണ്ടി ഇവരോട് പട്ടേല്‍ 400 രൂപ ചോദിച്ചു. എന്നാല്‍ സോനു പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പട്ടേല്‍ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
സോനുവിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പട്ടേലിനെ പിന്നീട് പോലീസ് പിടികൂടിയതായി കൊത്വാലി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

Facebook Comments Box