Tue. Apr 23rd, 2024

12 കോടിയുടെ ഹൈടെക് സുരക്ഷ: മോദിയുടെ പുതിയ കാറില്‍ മിസൈലും വീഴില്ല

By admin Dec 28, 2021 #news
Keralanewz.com

പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനങ്ങള്‍ തീരുമാനിക്കുന്നതും സംരക്ഷിക്കുന്നതുമെല്ലാം എസ്പിജി എന്ന സ്പെഷല്‍ സുരക്ഷാ വിഭാഗമാണ്.എസ്‌യുവികളോട് പ്രത്യേക താല്‍പര്യമുള്ള മോദിയുടെ വാഹന വ്യൂഹത്തില്‍ റേഞ്ച് റോവറും, ലാന്‍ഡ് ക്രൂസറും ബിഎംഡബ്ല്യു 7 സീരിസും ഉണ്ട്.

എന്നാല്‍ അടുത്തിടെ വാഹനപ്രേമികളുടെ കണ്ണുടക്കിയത് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ കാര്‍ മെയ്ബ എസ്650 ഗാര്‍ഡിലാണ്.

വിആര്‍ 10 പ്രൊട്ടക്ഷന്‍ ലെവല്‍ പ്രകാരം നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണ് മെയ്ബ എസ് 650 ഗാര്‍ഡ്. കാറിന്റെ 2 മീറ്റര്‍ ചുറ്റളവില്‍ 15 കിലോഗ്രാം ടിഎന്‍ടി വരെ ഉപയോഗിച്ചുള്ള സ്ഫോടനം ഉണ്ടായാലും കാറിലെ ആളുകള്‍ സുരക്ഷിതരായിരിക്കും. ബോയിങ്ങിന്റെ അപ്പാച്ചി ഹെലികോപ്റ്റര്‍ നിര്‍മിക്കുന്ന വസ്തുകള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ ഇന്ധനടാങ്ക് നിര്‍മിച്ചിരിക്കുന്നത്.ഏതെങ്കിലും സാഹചര്യത്തില്‍ സുഷിരങ്ങള്‍ വീണാല്‍ അത് സ്വയം അടയും. കൂടാതെ പഞ്ചറായാലും ഓടാന്‍ സാധിക്കുന്ന ടയറുകളുമാണ് കാറിന്. പ്രത്യേകം നിര്‍മിച്ചിരിക്കുന്ന ബോഡിയില്‍ വെടിയുണ്ടകളോ ചെറു മിസൈലുകളോ ഏല്‍ക്കില്ല. കാറിനുള്ളിലേക്ക് വായു എത്താത്ത സാഹചര്യമുണ്ടായാല്‍‌ പ്രത്യേകം ഓക്സിജന്‍ നല്‍കാനുള്ള സംവിധാനവും ഇതിലുണ്ട്.

മെയ്ബ എസ് 650 ഗാര്‍ഡിന് കരുത്തേകുന്ന്ത് 6 ലീറ്റര്‍ വി12 എന്‍ജിനാണ്. 516 ബിഎച്ച്‌പി കരുത്തും 900 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. മണിക്കൂറില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗം. ലോകത്ത് ഏറ്റവും ഉയര്‍ന്ന സുരക്ഷ നല്‍കുന്ന പ്രൊഡക്ഷന്‍ കാറാണ് ഈ മെയ്ബ. കൂടാതെ പ്രൊഡക്ഷനിലുള്ള ഏറ്റവും വിലകൂടിയ അതി സുരക്ഷ കാറും ഇതുതന്നെ. വിആര്‍ 10 പ്രൊട്ടക്ഷന്‍ ലെവല്‍ പ്രകാരമുള്ള അടിസ്ഥാന സുരക്ഷ സംവിധാനങ്ങള്‍ മാത്രം ചേര്‍ത്താല്‍ ഏകദേശം 12 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ഉപഭോക്താവിന്റെ താല്‍പര്യത്തിന് അനുസരിച്ച്‌ ഹൈടെക് സുരക്ഷകള്‍ ഉയര്‍ത്താവുന്നതുകൊണ്ട് പ്രധാനമന്ത്രിയുടെ കാറിന്റെ വില എത്രയെന്ന് ആര്‍ക്കും അറിയില്ല!

Facebook Comments Box

By admin

Related Post