Mon. Apr 29th, 2024

മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി

By admin May 22, 2022 #news
Keralanewz.com

കൊച്ചി: മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം സ്വദേശി സംഗീത് ആണ് വരന്‍.

തവനൂരിലെ വൃദ്ധസദനത്തില്‍ വെച്ച്‌ ഇന്ന് രാവിലെ 9 മണിക്കാണ് വിവാഹം നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വരണമാല്യം എടുത്തു നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.‌   തവനൂര്‍ എംഎല്‍എ കെ.ടി ജലീലിനൊപ്പമാണ് മുഖ്യമന്ത്രി വിവാഹവേദിയിലേക്ക് എത്തിയത്.

മുഖ്യമന്ത്രിയുടെ കാലില്‍ തൊട്ട് നിരഞ്ജനയും സംഗീതും അനുഗ്രഹം വാങ്ങി. വധൂവരന്മാരുടെ തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. തിരുവനന്തപുരം വൈറ്റ്‌പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകനാണ് സംഗീത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയിലെ എച്ച്‌.ആര്‍ വിഭാഗത്തിലാണ് നിരഞ്ജന ജോലിനോക്കുന്നത്. എംബിഎ ബിരുദധാരിണിയാണ്.

പഠനകാലത്ത് നിരഞ്ജനയുടെ സീനിയറാണ് പെയിന്റ് ബിസിനസ് ചെയ്യുന്ന സംഗീത്. നിരഞ്ജനയുടെ പ്രത്യേക താത്പര്യപ്രകാരമാണ് വിവാഹം വൃദ്ധസദനത്തില്‍ വെച്ച്‌ നടത്തിയത്. വൃദ്ധ സദനത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു പി ശ്രീരാമകൃഷ്ണനും കുടുംബവും. വിവാഹ ആഡംബരങ്ങളില്‍ നിന്ന് വിട്ടുമാറി തികച്ചും മാതൃകാപരമായ ചടങ്ങുകളായിരുന്നു വിവാഹത്തിന്.

ഓണം ഉള്‍പ്പെടെ പ്രധാനപ്പെട്ട എല്ലാ ആഘോഷങ്ങളും ഈ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ശ്രീരാമകൃഷ്ണനും കുടുംബവും ആഘോഷിക്കാറുള്ളത്. ഇതിലൂടെ ഇവരുമായുണ്ടായ മാനസിക അടുപ്പമാണ് അവര്‍ക്ക് മുന്നില്‍ വെച്ച്‌ വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചെതെന്നാണ് സൂചന

Facebook Comments Box

By admin

Related Post