Fri. Apr 26th, 2024

പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടo ആരംഭിക്കുന്നു; ആൻ്റോ പടിഞ്ഞാറേക്കര

By admin Feb 24, 2022 #news
Keralanewz.com

പാലാ: ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പുനരാരംഭിക്കുവാൻ സർക്കാർ നിർദ്ദേശം.വർഷങ്ങളായി ഇവിടെ പോസ്റ്റ് മോർട്ടം ഇല്ലായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വീണ്ടും പോസ്റ്റ് മോർട്ടം ആരംഭിക്കുന്നത്.ഫോറൻസിക് പരിശോധന ആവശ്യമില്ലാത്ത  മൃതശരീരങ്ങളുടെ പോസ്റ്റ് മോർട്ടത്തിനായുള്ള ക്രമീകരണമാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.ജില്ലയിലെ മിക്ക താലൂക്ക് ആശുപത്രികളിൽ പോലും സൗകര്യങ്ങൾ ഉണ്ടായിരിക്കവെ ഇവിടെ പോസ്റ്റു മോർട്ടം നിർത്തിവച്ചതിൽ പ്രതിഷേധം ഉയർന്നിരുന്നു.ചെറിയ കേസുകളിൽ പോലും മെഡിക്കൽ കോളജിനെയാണ് ആശ്രയിച്ചിരുന്നത്.

ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് ആധുനിക ഫ്രീസറോഡു കൂടിയ മോർച്ചറിയും, പോസ്റ്റ് മോർട്ടം മുറിയും അനുബന്ധ സജ്ജീകരണങ്ങളും ഫോറൻസിക് വിഭാഗത്തിനായി ഓഫീസും നിർമ്മിച്ചിരുന്നു.2004-ൽ ജനറൽ ആശുപത്രി ആയി ഉയർത്തപ്പെട്ടതോടെ ഫോറൻസിക് വിഭാഗവും അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് ഈ വിഭാഗം പ്രവർത്തിച്ചില്ല.നിർത്തിവച്ചിരുന്ന പോസ്റ്റ് മോർട്ടം പുനരാരംഭിക്കുവാൻ നടപടി ആവശ്യപ്പെട്ട് ആശുപത്രി മാനേജിoഗ് കമ്മിറ്റി ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും ജോസ്.കെ.മാണി എം.പി മുഖാന്തിരം ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏതാനും ആഴ്ച്ചകൾക്കുള്ളിൽ പോസ്റ്റുമോർട്ടം ആരംഭിക്കുവാനാണ് തീരുമാനം.


 *ഡയാലിസിസ്* *രോഗികളുടെ* *രജിസ്ട്രേഷൻ* *ആരംഭിച്ചു* .


പാലാ: ജനറൽ ആശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ ഡയാലിസിസ് ആവശ്യമുള്ള രോഗികളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചതായി നഗരസഭാ ചെയർമാൻ അറിയിച്ചു.ഇതിനായി രോഗികൾ നം.8113007601, O4822-215154 എന്നീ ഫോൺ നമ്പറുകളിൽ  ബന്ധപ്പെടേണ്ടതാണ്. ഏതാനും ആഴ്ചകൾക്കകം പത്ത് യൂണിറ്റ് ഡയാലിസിസ് കേന്ദ്രം ട്രയൽ റൺ പൂർത്തിയാക്കിയാലുടൻ പ്രവർത്തനം ആരംഭിക്കും. ആവശ്യമായ ജീവനക്കാരെ നിയമിച്ച് പരിശീലനം നടത്തി വരികയാണ്.


 *രോഗനിർണ്ണയത്തിന്* ” *ഹോർമോൺ* *അനലൈസർ* “


പാലാ: ജനറൽ ആശുപത്രി ലാബിൽ കൃത്യതയാർന്നരോഗ നിർണ്ണയത്തിനായി ആധുനിക ഹോർമോൺ അനലൈസർ ഉപകരണം കൂടി ലഭ്യമാക്കിയിട്ടുള്ളതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.നഗരസഭാ വൈസ് ചെയർമാൻ സിജി പ്രസാദ്, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ ബിജിജോജോ, ജയ്സൺമാന്തോട്ടം എന്നിവർ ക്രമീകരണങ്ങൾ വിലയിരുത്തി

Facebook Comments Box

By admin

Related Post