സമഗ്ര ആയുർവേദ ചികിത്സാരീതികളുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ
പാലാ: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദമായരീതിയിൽ സമഗ്രമായ ആയുർവേദ ചികിത്സകളുമായി മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആയുർവേദ വിഭാഗം. ഭാരതത്തിലെ തനിമയാർന്ന ചികിത്സാരീതിയാണ് ആയുർവ്വേദം. വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ ആയുർവേദ ചികിത്സകരുടെ നേതൃത്വത്തിൽ ഓരോ രോഗിയെയും പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ചികിത്സ നിർണ്ണയിക്കുക. ആയുർവേദചികിത്സയിൽ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ചികിത്സാനൈപുണ്യം ഫലപ്രാപ്തിയിൽ എത്തിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.
ക്ഷീണം, തളർച്ച എന്നിവ മാറ്റാനായി ജനറൽ റെജുവിനേഷൻ, ദൈനംദിന സ്ട്രെസ് മാറ്റാനായി സ്ട്രെസ് മാനേജ്മന്റ്, ചർമ്മസംരക്ഷണത്തിന് സ്കിൻ റെജുവിനേഷൻ, ദേഹത്തെ പലവിധ വേദനകളകറ്റാൻ പെയിൻ മാനേജ്മെന്റ്, ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മാറ്റാനായി ഡീറ്റോക്സിഫിക്കേഷൻ പ്രോഗ്രാം, അമിതമായി മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോടിക്കുന്നവരുടെ കണ്ണുക ളുടെ ആരോഗ്യത്തിനായി ഐ കൂളിംഗ് പ്രോഗ്രാം, സ്ത്രീകളുടെ മെനോപോസിന് മുൻപും പിമ്പുമുള്ള സമ്പൂർണ്ണ ആരോഗ്യ സംരക്ഷണത്തിനായി വിമെൻ കെയർ പ്രോഗ്രാം, മുടിയുടെ സംരക്ഷണത്തിനും വളർച്ചക്കുമായി ഹെയർ ട്രീറ്റ്മെന്റ് പ്രോഗ്രാം, വേനൽക്കാല സംരക്ഷണത്തിനു സമ്മർ പ്രോഗ്രാം, മഞ്ഞുകാല ശരീര സംരക്ഷണത്തിന് വിന്റർ പ്രോഗ്രാം എന്നിങ്ങനെ വിവിധ ആയുർവേദ പാക്കേജുകൾ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ലഭ്യമാണ്.
വാതരോഗ ചികിത്സ, പഞ്ചകർമ്മ ചികിത്സ, നട്ടെല്ല് രോഗചികിത്സ, സുഖ ചികിത്സ, സൗന്ദര്യ ചികിത്സ, അസ്ഥിസന്ധിഗത രോഗചികിത്സ, ബാലരോഗ ചികിത്സ, സ്ത്രീരോഗ ചികിത്സ എന്നിവയോടൊപ്പം ഫുൾ ബോഡി മസ്സാജ്, ഓയിൽ മസ്സാജ്, ഫുട് മസ്സാജ്, ഹെഡ് മസ്സാജ്, സ്റ്റീം ബാത്ത്, പൊടിക്കിഴി, ഇലക്കിഴി, നവരക്കിഴി, നസ്യം, മാത്ര വസ്തി, കാഷായ വസ്തി, സ്നേഹ വസ്തി, ശിരോധാര, സർവങ്ക ധാര, തലപൊതിച്ചിൽ, ഉപനാഹം തുടങ്ങി എല്ലാ വിധ ചികിത്സകളും ആശുപതിയിൽ ലഭ്യമാണ്. ഇത് കൂടാതെ സൗഖ്യ, സൗന്ദര്യ, സ്നേഹ, സ്വാസ്ഥ്യ, അമൃത എന്നിങ്ങനെയുള്ള വിവിധ തരം പാക്കേജുകളും ഇവിടെയുണ്ട്. ആശുപത്രിയിൽ തന്നെയുള്ള ആയുർവേദ ഫാർമസിയിൽ നിന്ന് മരുന്നുകൾ വാങ്ങിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ പ്രശസ്തി ആർജ്ജിച്ചിട്ടുള്ള ആയുർവേദ വിഭാഗത്തിൽ, സീനിയർ കൺസൽട്ടൻറ് ഡോ. എസ് ജയകുമാർ, കൺസൽട്ടൻറ് ഡോ. പൂജ ടി അമൽ എന്നിവരാണ് പ്രവർത്തമനുഷ്ഠിക്കുന്നത്.