Kerala News

അടൂരിലെ മദ്യവിൽപ്പന ശാലയിൽ മോഷണം : രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Keralanewz.com

തിരുവല്ല : അടൂരിലെ മദ്യവിൽപ്പന ശാല കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. അടൂർ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ മദ്യവിൽപ്പന ശാല കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച കേസിൽ രണ്ടു അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്.

പശ്ചിമ ബംഗാൾ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ഗോൽപോക്കർ സ്വദേശി സംഷാദ്(28), ബാബൻബാരി ജെഹിർ ആലം(20) എന്നിവരാണ് പയ്യന്നൂർ, ഇടപ്പളളി എന്നിവിടങ്ങളിൽ നിന്ന് അടൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മേയ് ആറിനാണ് അടൂർ ബൈപ്പാസിലെ മദ്യവിൽപ്പന ശാലയിൽ മോഷണം നടന്നത്

Facebook Comments Box