Kerala News

‘രാത്രി യുവതിയുടെ കുളിമുറിയില്‍ വെളിച്ചം കണ്ട് മൊബൈലുമായി പോയി ദൃശ്യങ്ങള്‍ പകര്‍ത്തി’; കുളിമുറിദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ സി പി എം നേതാവിന്റെ മൊഴി

Keralanewz.com

പാലക്കാട്:  കഴിഞ്ഞദിവസം മൊബൈല്‍ കാമറ ഉപയോഗിച്ച്‌ യുവതിയുടെ കുളിമുറിദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റുചെയ്ത മുന്‍ സി പി എം നേതാവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൊടുമ്ബ് അമ്ബലപ്പറമ്ബ് സി പി എം ബ്രാഞ്ച് മുന്‍ സെക്രടറി ശാജഹാനെയാണ് (38) കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം തമിഴ്നാട്ടില്‍നിന്ന് പാലക്കാട് ടൗണ്‍ സൗത് പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫോണുപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്:

സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നു. രാത്രി സ്ത്രീയുടെ വീടിന്റെ കുളിമുറിയുടെ ഭാഗത്ത് വെളിച്ചം കണ്ടതോടെ മൊബൈല്‍ ഫോണുമായി പോവുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നത് കണ്ടപ്പോള്‍ യുവതി ബഹളം വെക്കുകയായിരുന്നു. ഈ സമയം പ്രതി ഓടിപ്പോയെങ്കിലും പിന്നീട് വീടിന്റെ പരിസരത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഈ ഫോണ്‍ സഹിതം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്തതോടെ ശാജഹാനെ പാര്‍ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു

Facebook Comments Box