സംസ്ഥാന സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000-നും 25,000 രൂപയ്ക്കും ഇടയ്ക്ക് കൂടിയ ശമ്പളം 1.4 ലക്ഷം രൂപ ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കിയേക്കും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000-നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആകാൻ സാധ്യത. കൂടിയ ശമ്പളം 1.4 ലക്ഷം രൂപയ്ക്കടുത്താവും. പതിനൊന്നാം ശമ്പളക്കമ്മിഷൻ ദിവസങ്ങൾക്കകം റിപ്പോർട്ട് നൽകിയേക്കും. ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കാനാണ് ധനവകുപ്പിന്റെ ശ്രമം.

കുറഞ്ഞശമ്പളം നിലവിൽ 16,500 രൂപയും കൂടിയശമ്പളം 1.20 ലക്ഷവുമാണ്. കുറഞ്ഞ ശമ്പളം 25,000 രൂപയാക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം. കൂടിയ ശമ്പളം 1.40 ലക്ഷം രൂപയാകുന്നതോടെ കൂടിയ പെൻഷൻ 70,000 രൂപയാകും.

ഇപ്പോൾ കുറഞ്ഞ ശമ്പളം വാങ്ങുന്നവർക്ക് കൂടുതൽ വർധനയും കൂടിയ ശമ്പളം വാങ്ങുന്നവർക്ക് കുറഞ്ഞനിരക്കിലുള്ള വർധനയുമാണ് കമ്മിഷൻ ശുപാർശചെയ്യാൻ സാധ്യത.

12 ശതമാനംവരെ വർധനവരുത്തുന്നവിധം ശമ്പളക്കമ്മിഷൻ ശുപാർശകൾ തയ്യാറാക്കിയെങ്കിലും സർക്കാരിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ഇത് ഇപ്പോൾ പുനഃക്രമീകരിക്കുകയാണ്. ശമ്പളവും പെൻഷനും വർധിക്കുന്നതോടെ ഈ ഇനത്തിലുള്ള സർക്കാരിന്റെ സാമ്പത്തികബാധ്യതയിലുള്ള വർധന 10 ശതമാനത്തിൽ കൂടരുതെന്നാണ് സർക്കാരും ശമ്പളകമ്മിഷനും തമ്മിലുള്ള ധാരണ.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •