Sun. May 5th, 2024

ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തിരിമറി എളുപ്പം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

By admin Apr 3, 2022 #news
Keralanewz.com

കൊച്ചി: വ്യാജ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ.

സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് പ്രവര്‍ത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ഫോറന്‍സിക് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് സിബിഐയുടെയും കീഴിലാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ തന്നെ വ്യാജ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറന്‍സിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂ. പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നല്‍കി സ്വാധീനിക്കുന്നുണ്ട്. ഇവര്‍ കള്ളക്കേസുകള്‍ നിര്‍മിച്ചെടുക്കുന്നു. പ്രശസ്തരായ ചിലര്‍ പ്രതികളാവുമ്ബോള്‍ പൊലീസിന് എങ്ങിനെ കള്ളക്കേസുകള്‍ ഉണ്ടാകാന്‍ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവര്‍ കള്ളക്കേസുകള്‍ നിര്‍മിച്ചെടുക്കുകയാണ്. പ്രശ്സതരായ പൊലീസിന് അങ്ങിനെ കഴിയുമെന്നും ശ്രീലേഖ പറഞ്ഞു.

ഫോറന്‍സിക് സയന്‍സ് റിപ്പോര്‍ട്ട് നിഷ്പക്ഷമായിരിക്കണം. എങ്കില്‍ അതിനെ പ്രത്യേകം പൊലീസിന് പുറത്ത് നിര്‍ത്തണം. വളരെ നാളുകള്‍ക്ക് മുന്‍പ് ഈ ആവശ്യം ഉന്നയിച്ച്‌ താന്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോര്‍ട്ട് കൊടുത്തു. ആരും ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ മുന്‍ ഡിജിപി വളരെ എളുപ്പമാണ് തിരിമറികള്‍ നടത്താനെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞു.

Facebook Comments Box

By admin

Related Post