പുലരി ടിവി ഏർപ്പെടുത്തിയ ശംഖുമുദ്ര പുരസ്കാരം രാജു കുന്നക്കാട്ടിന്.
തിരുവനന്തപുരം : പുലരി റ്റി വി ഏർപ്പെടുത്തിയ ശംഖുമുദ്ര പുരസ്‌കാരത്തിന് രാജു കുന്നക്കാട്ട് അർഹനായി.കലാ,സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക, പ്രവർത്തനങ്ങളിലെ സമഗ്ര സംഭാവനക്കാണ് അവാർഡ്. മെയ് 18 ന് തിരുവനന്തപുരം വൈ എം സി എ ഹാളിൽ വച്ച് നടക്കുന്ന പ്രോഗ്രാമിൽ പുരസ്കാരം നൽകുമെന്ന് പുലരി റ്റി വി ഡയറക്ടർ ജിട്രസ് യോഹന്നാൻ അറിയിച്ചു.
കേരള സാക്ഷരത മിഷൻ മുൻ സ്റ്റേറ്റ് റിസോർസ് പേഴ്സൺ, പള്ളിക്കത്തോട് പഞ്ചായത്ത് മുൻ മെമ്പർ,
ഐറിഷ് മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട്,
വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആർട്സ് &കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി.
കേരള പ്രവാസി കോൺഗ്രസ് (എം) അയലണ്ട് പ്രസിഡണ്ട്,
കേരള കോൺഗ്രസ് എം സാംസ്‌കാരവേദി നാഷണൽ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.
‘റോം ഒരു നേർക്കാഴ്ച’, ‘അയർലണ്ടിലൂടെ’ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്.
നാടകം,കവിത,ചെറുകഥ തുടങ്ങിയവ രചിച്ചിട്ടുണ്ട്.നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കോട്ടയം മാറ്റൊലിയുടെ ഈ വർഷത്തെ ജനപ്രിയ പ്രൊഫഷണൽ നാടകമായ ‘ഒലിവ് മരങ്ങൾ സാക്ഷി’ യുടെ രചയിതാവ് ആണ്.
സാഹിത്യ,സാംസ്‌കാരിക രംഗത്തെ പ്രവർത്തനത്തിന് അജ്‌മാൻ കൾച്ചറൽ ഫോറത്തിന്റെ ‘പ്രവാസി രത്ന അവാർഡ്(2007). തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘രാജൻ പി ദേവ്’ പുരസ്‌കാരം(2024) എന്നിവ ലഭിച്ചിട്ടുണ്ട്.