Sat. May 11th, 2024

മന്ത്രിയായെങ്കിലും പതിവ് തെറ്റിക്കാതെ അറക്കുളത്തെ സോമന്റെ ശ്രീകൃഷ്ണ ഹോട്ടലിൽ കട്ടൻ ചായ കുടിക്കാൻ റോഷി അഗസ്റ്റിൻ

By admin Jun 20, 2021 #news
Keralanewz.com

അപ്രതീക്ഷിതമായിരുന്നു ശ്രീകൃഷ്ണ ഹോട്ടലിലേക്കുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ കടന്നു വരവ്. സ്വന്തം മണ്ഡലത്തിലേക്കുള്ള യാത്രാവേളയിൽ അറക്കുളത്തെ സോമന്റെ ശ്രീകൃഷ്ണ ഹോട്ടലിൽ നിന്നുള്ള പതിവ് കട്ടൻചായ കുടിക്കാനായിരുന്നു മന്ത്രിയുടെ വരവ് . ഒപ്പം വഴിയില്‍ കാത്തുനിന്ന സാജു കുന്നേമുറിയും , മാത്യൂസ് കുളത്തിനാലും , ജിജോ കാരക്കാടനും.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കടയിൽ പാഴ്‌സല്‍ മാത്രം. കടയുടെ പുറത്തു നിന്ന്കൊണ്ട് ചാറ്റൽ മഴയുടെ അകമ്പടിയോടെ ഡിസ്പോസിബിൾ ഗ്ലാസിൽ കട്ടൻചായ കുടിച്ചു.ഒപ്പം പരിചയക്കാരോട് ചെറിയ കുശലം പറച്ചിലും.

തിരുവനന്തപുരത്തുനിന്നും എസ്കോർട്ട് വന്ന പോലീസുകാർക്കും ഇതിനിടയിൽ ഓരോ കട്ടൻചായ . അപ്രതീക്ഷിതമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനമെങ്കിലും, അതില്‍ നാട്ടുകാര്‍ക്ക് തെല്ലും അത്ഭുതമില്ലായിരുന്നു. കാരണം, മന്ത്രിയായാലും റോഷി ഞങ്ങൾക്ക് പഴയ ആളു തന്നെയെന്ന് നാട്ടുകാരും. ചായയും കുടിച്ചു മന്ത്രി നേരെ ഇടുക്കിയിലേക്ക്.

Facebook Comments Box

By admin

Related Post