Sat. May 11th, 2024

ഇന്ത്യന്‍ റെയില്‍വേ വെബ്​സൈറ്റിലൂടെയും ആപിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട്

By admin Jun 20, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: ടിക്കറ്റ്​ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ടിക്കറ്റ്​ ബുക്കിങ്ങില്‍ സുപ്രധാനമായ മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്ത് .പുതിയ തീരുമാനം അനുസരിച്ച്‌ ഇന്ത്യന്‍ റെയില്‍വേ വെബ്​സൈറ്റിലൂടെയും ആപിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട്​ നല്‍കുമെന്നാണ്​ റെയില്‍വേ അധികൃതരുടെ പ്രഖ്യാപനം.

അതെ സമയം ടിക്കറ്റ്​ ബുക്ക്​ ചെയ്യുമ്ബോള്‍ ഐ.ആര്‍.ടി.സിയുടെ പേയ്​മെന്‍റ്​ ഗേറ്റ്​വേയായ ഐ.ആര്‍.ടി.സി- ഐപേ വഴി പണമടച്ചവര്‍ക്കാണ്​ അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. 2019 ലാണ്​ ഇന്ത്യന്‍ റെയില്‍വേ ഐ.ആര്‍.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്​. കേന്ദ്രത്തിന്‍റ ‘ഡിജിറ്റല്‍ ഇന്ത്യ’ കാമ്ബയിനിന്റെ ഭാഗമായിട്ടായിരുന്നു ഐപേയുടെ അവതരണം.

നിലവില്‍ ടിക്കറ്റ്​ ബുക്ക് ചെയ്തവര്‍ ഇത് റദ്ദാക്കുമ്ബോള്‍ ​ റീഫണ്ട്​ ലഭിക്കാന്‍ രണ്ട്​ മുതല്‍ മൂന്ന്​ ദിവസം വരെ എടുക്കാറുണ്ട്​. പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യന്‍ റെയില്‍വേ വക്​താവ്​ പ്രതികരിച്ചു . ഐ.ആര്‍.ടി.സി-ഐപേയുടെ യൂസര്‍ ഇന്‍റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Facebook Comments Box

By admin

Related Post