കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജോസ് കെ മാണി യുഡിഎഫ് മുന്നണിയിലായിരിക്കെ രാജ്യസഭാംഗമായിരുന്നു. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയപ്പോൾ ജോസ് കെ മാണി രാജ്യസഭാ മെമ്പർ സ്ഥാനം രാജിവച്ചിരുന്നു. അ ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പാണ് ഇന്ന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ നടന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖനുമാണ് മത്സരിച്ചത്. .

എൽഡിഎഫിലെ നിയമസഭയിലെ അംഗ സംഖ്യ 99 ആണ്. ഇതോടെ പാർലമെൻറിലെ ഇരു സഭകളിലും മെമ്പർമാർ ഉള്ള രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം കഴിഞ്ഞാൽ കേരള കോൺഗ്രസ് (എം) മാറി കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നും  ജോസ് കെ മാണി രണ്ടു തവണ ഇതിന് മുമ്പ് വിജയിച്ചിട്ടുണ്ട്. മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു . അദ്ദേഹത്തിന്റേത്.പ്രശസ്ത സാമൂഹ്യപ്രവർത്തക നിഷ ജോസ് കെ മാണിയാണ് ഭാര്യ. പ്രിയങ്ക, റിതിക
,കെഎം.മാണി ജൂണിയർ എന്നിവരാണ് മക്കൾ.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •