Kerala News

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്; ജോസ് കെ മാണിക്ക് ലഭിച്ചത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷം ,അതും മറ്റൊരു റെക്കോർഡാണ്‌

Keralanewz.com

കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവാക്കി.ജോസ് കെ മാണിക്ക് ലഭിച്ചത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷം ,അതും റെക്കോർഡാണ്‌ ,വ്യക്തിപരമായി ഒരാൾക്കും ഇത്രയും എണ്ണം വോട്ട് ലഭിച്ച ചരിത്രം ഉണ്ടായിട്ടില്ല ,കാരണം ഒന്നിൽകൂടുതൽ അംഗങ്ങൾ ആകും പലപ്പോഴും തെരഞ്ഞെടുക്കപ്പെടുവാൻ വരുന്നത് ,ജയിക്കുവാനുള്ള ആളോഹരി വരുന്നതുകൊണ്ട് വോട്ടുകൾ വിഭജിക്കാറുണ്ട് ,ഒരു ഒഴിവ് വന്നതിനാൽ അങ്ങിനെ വേണ്ടി വന്നില്ല ,അതിനാൽ എല്ലാ അംഗങ്ങൾക്കും ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്യാൻ കഴിഞ്ഞു

ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി ഇടപെട്ടാണ് വോട്ട് അസാധുവാക്കിയത്.

യുഡിഎഫ് തര്‍ക്കം ഉന്നയിച്ചതോടെയാണ് വോട്ട് അസാധുവാക്കല്‍. 137 അംഗങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. 96 വോട്ടുകളാണ് ജോസ് കെ മാണിക്ക് ലഭിച്ചത്. 97 അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശൂരനാട് രാജശേഖരന് 40 വോട്ടാണ് ലഭിച്ചത്.

നിയമസഭാ സമുച്ചയത്തിലെ പോളിംഗ് ബൂത്തിലാണ് എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തിയത്. മുന്നണിമാറിയപ്പോള്‍ ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് തന്നെയാണ് വീണ്ടും മത്സരിച്ചത്. . 2024 വരെ അവശേഷിക്കുന്ന കാലാവധി ജോസ് കെ.മാണിക്ക് രാജ്യസഭാ എം.പിയാകാന്‍കഴിയും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്യാം

Facebook Comments Box