Thu. Apr 25th, 2024

കോ​വി​ഡ് ബാ​ധിതനായ പാ​ലാ അം​ഗം മാ​ണി സി.​കാ​പ്പ​ന്‍ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് വോ​ട്ട്​ ചെ​യ്​​ത​ത്,കാപ്പൻ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ആണ് വോട്ട് ചെയ്യാൻ എത്തിയെന്ന് ആരോപണം ഉയർന്നു ,വേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്ന് വിമർശനം;അസാധു ആയത് സിപിഎം മന്ത്രിയുടെ വോട്ടെന്നു സൂചന

By admin Nov 30, 2021 #rajya sabha election
Keralanewz.com


തി​രു​വ​ന​ന്ത​പു​രം: .ഒ​മ്ബ​ത്​ മ​ണി​ക്ക്​ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​യു​ട​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി. സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും അ​തേ​സ​മ​യം ത​ന്നെ വോ​ട്ട് ചെ​യ്തു. രാ​വി​ലെ 8.30ന് ​ചേ​ര്‍​ന്ന യു.​ഡി.​എ​ഫ് നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ്​ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല രാ​വി​ലെ 11 ഒാ​ടെ ഒ​റ്റ​ക്കെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡ് ബാ​ധിതനായ പാ​ലാ അം​ഗം മാ​ണി സി.​കാ​പ്പ​ന്‍ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് വോ​ട്ട്​ ചെ​യ്​​ത​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ 3.30ന് ​സ​ഭ​യി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി നി​യ​മ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ പ്ര​ത്യേ​ക ലി​ഫ്റ്റ് സൗ​ക​ര്യ​മു​ള്‍​പ്പെ​ടെ ക്ര​മീ​ക​ര​ിച്ചിരു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹം വൈ​കീ​ട്ട് 3.15ന് ​വോ​ട്ട് ചെ​യ്യാ​നെ​ത്തി. എം.​എ​ല്‍.​എ ഇൗ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

എം.​എ​ല്‍.​എ​യെ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ പേ​ഴ്സ​ന​ല്‍ സ്​​റ്റാ​ഫി​നെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​റി​യി​​െച്ച​ന്നാ​ണ്​ നി​യ​മ​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, പേ​ഴ്​​സ​ന​ല്‍ സ്​​റ്റാ​ഫി​നും കാ​പ്പ​നെ ഫോ​ണി​ല്‍ ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ചെ​ങ്കി​ലും സാ​ധാ​ര​ണ ലി​ഫ്റ്റി​ല്‍ അ​ദ്ദേ​ഹം ക​യ​റി. ഇ​തോ​ടെ ഓ​പ​റേ​റ്റ​റാ​യ ജീ​വ​ന​ക്കാ​രി​യും ആ​ശ​ങ്ക​യി​ലാ​യി.

ബാ​ല​റ്റ് പേ​പ്പ​റി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രി​ന് നേ​ര്‍​ക്ക് വ​ല​തു​ഭാ​ഗ​ത്താ​യി ‘1’ എ​ന്ന് അ​ക്ക​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യാ​ലാ​ണ് വോ​ട്ട് ചെ​യ്ത​താ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ക്ഷേ, ഒ​രം​ഗം ‘ടി​ക്’ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം അ​തി​നെ ‘1’ ആ​ക്കി. വോ​ട്ടെ​ണ്ണ​ല്‍ വേ​ള​യി​ല്‍ ഇ​ത്​ ചൂ​ണ്ടി​ക്കാ​ട്ടി യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​നും എ​ന്‍. ഷം​സു​ദ്ദീ​നും ത​ട​സ്സ​വാ​ദം ഉ​യ​ര്‍​ത്തി. എ​ല്‍.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ളാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജോ​ബ് മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ എ​തി​ര്‍​വാ​ദം ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും വ​ര​ണാ​ധി​കാ​രി​​യാ​യ നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി ബാ​ല​റ്റ് പ​രി​ശോ​ധി​ച്ച്‌ അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ചു. ഏ​ത് അം​ഗ​മാ​ണ് അ​സാ​ധു​വാ​ക്കി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ബാ​ല​റ്റ് പേ​പ്പ​റി​െന്‍റ കൗ​ണ്ട​ര്‍​ഫോ​യി​ല്‍ പ​രി​ശോ​ധി​ക്ക​ണം. സി.​പി.​എം മ​ന്ത്രി​യു​ടെ ​േവാ​ട്ടാ​ണ്​ അ​സാ​ധു​വാ​യ​തെ​ന്ന് സൂ​ച​ന​യു​ണ്ട്. അ​സാ​ധു​വെ​ന്ന് ഉ​റ​പ്പി​ച്ച​തോ​ടെ സെ​ക്ര​ട്ട​റി ആ ​ബാ​ല​റ്റ് സീ​ല്‍ ചെ​യ്ത് പ്ര​ത്യേ​ക ക​വ​റി​ലേ​ക്ക് മാ​റ്റി. എ​ല്‍.​ഡി.​എ​ഫി​നാ​യി വോ​ട്ട്​ ചെ​യ്​​ത 97 അം​ഗ​ങ്ങ​ളി​ല്‍ ഒ​രു എം.​എ​ല്‍.​എ​യു​ടെ വോ​ട്ടാ​ണ്​ അ​സാ​ധു​വാ​യ​ത്

Facebook Comments Box

By admin

Related Post