Kerala News

കായികപ്രേമികൾക്കു സമ്മാനമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്പോർട്ടിങ് ഗ്രൗണ്ട് തോമസ് ചാഴികാടൻ എം.പിനാടിനു സമർപ്പിച്ചു

Keralanewz.com

കുറവിലങ്ങാട്: കുറവിലങ്ങാട്ടെ ആദ്യ പൊതു കളിസ്ഥലം നസ്രത്തുഹില്ലിൽ യാഥാർഥ്യമായി . ഉഴവൂർ ബ്ലോക്കു പഞ്ചായത്തിന്റെ 2021-22, 2022-23 വർഷങ്ങളിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപാ വിനിയോച്ചു നിർമ്മിച്ച നസ്രത്തുഹിൽ സ്പോർട്ടിംഗ് ഗ്രൗണ്ട് തോമസ് ചാഴികാടൻ എം.പി. നാടിനു സമർപ്പിച്ചു.മയക്കുമരുന്നിന്റെ ഉപയോഗവും കൂട്ടുകെ ട്ടുകളും യുവജനങ്ങളെ സ്വാധീനിക്കുന്ന ഈകാലത്ത് നമ്മുടെ ഗ്രാമത്തിലെ യുവജനങ്ങളുടെ കായിക താൽപര്യങ്ങൾ വളർത്തുന്നതിനും അവരെ നേരായ മാർഗത്തിൽ നയിക്കുന്നതിനും സാമൂഹിക പ്രതിബദ്ധത ഉള്ളവരാക്കുന്നതിനും ഇത്തരം കളിസ്ഥലങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ബൈജു പുതിയിടത്തുചാലിൽ അധ്യക്ഷത വഹിച്ചു

നാട്ടിലെ യുവജനങ്ങൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് പൊതുകളിസ്ഥലം എന്നത് വിവിധ വേദികളിൽചർച്ചാവിഷയമായിട്ടുള്ളതാണ്. ഡിപോൾ ഇംഗ്ളീഷ് മീഡിയം സ്കൂളിനോട് ചേർന്ന് ബ്ലോക്കുപഞ്ചായത്തു വക സ്ഥലത്താണ് കളിസ്ഥലം നിർമ്മിച്ചിരിക്കുന്നത്.

കളിസ്ഥലത്തോടൊപ്പം യുവജനങ്ങളുടെ കായികക്കൂട്ടായ്മയും ആരംഭിച്ചു.. ഇതിനായി രൂപീകരിച്ച നസ്രത്തുഹിൽ സ്പോർട്ടിംഗ് ക്ലബ്ബിന്റെ ഉത്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവ്വഹിച്ചു. യുവജനക്ഷേമബോർഡിന്റെ അഫിലിയേഷൻ ഉള്ള സ്പോർട്ടിങ് ക്ലബ് ഗ്രൗണ്ടിന്റെ തുടർപരിപാലനവും നടത്തിപ്പും നിർവ്വഹിക്കും

വൈകുന്നേരങ്ങളിലും രാത്രിയും കായികാവശ്യങ്ങൾക്കുപയോഗിക്കുന്നതിനായി ഫ്ലഡ് ലൈറ്റ് സംവിധാനവും ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. ഫ്ലഡ് ലൈറ്റിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിച്ചു. വൈകുന്നേരം 4 മുതൽ 6 വരെ വിദ്യാർത്ഥികൾക്കായും 6 മുതൽ 8 വരെ യുവജനങ്ങൾക്കായും 8 മണിമുതൽ മുതിർന്നവർക്കായും ഗ്രൗണ്ട് പ്രയോജനപ്പെടുന്ന വിധത്തിലാണ് ക്രമീകരണം.

ഉദ് ഘാടനത്തോടനുബന്ധിച്ചു മുഖ്യാതിഥിയായ ഒളിമ്പ്യൻ
മനോജ്‌ലാലിനെ തേമസ് ടി. കീപ്പുറം ആദരിച്ചു. കുറവിലങ്ങാടിന്റെ കായികസ്വപ്നങ്ങൾ കരുത്തു പകരുന്ന സ്പോർട്ടിംഗ് ഗ്രൗണ്ട് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തു വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനും കുറവിലങ്ങാട് ഡിവിഷൻ മെമ്പറുമായ പി.സി കുര്യനാണ് ആശയമവതരിപ്പിച്ചു യാഥാർഥ്യമാക്കിയത്.കുറവിലങ്ങാട് പഞ്ചായത്തു പ്രസിഡന്റായിരിക്കെ കേരളത്തിലാദ്യമായി ആവിഷ്കരിച്ച സംഘര്ഷരഹിത ഗ്രാമം പദ്ധതിയുടെ തുടർച്ചയാണിതെന്നു അദ്ദേഹം പറഞ്ഞു.മൈതാനം നാടിനു സമർപ്പിച്ച പി.സി.കുര്യനെ യുവജനങ്ങൾ പൊന്നാടയണിയിച്ചു ആദരിച്ചു.

കായികതാരങ്ങളുടെ ജേഴ്‌സിയുടെ പ്രകാശനം സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.പി.ജെ.സിറിയക് പൈനാപ്പള്ളിൽ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് ഡോ ,സിന്ധുമോൾ ജോർജ് , അംഗങ്ങളായ ജോൺസൻ പുളിക്കീൽ ,കൊച്ചിറാണി സെബാസ്റ്റ്യൻ ,സ്മിത അലക്സ് ,പഞ്ചായത്തു മെമ്പർമാരായ അൽഫോസ് ജോസഫ് ,വിനു കുര്യൻ ,ഡാർലി ജോജി,കമലാസനൻ ഇ.കെ.,ലതിക സാജു ,ബിജു പുഞ്ചായിൽ ,ബേബി തൊണ്ടാൻകുഴിയിൽ , ടെസി സജീവ്,എം.എം.ജോസഫ്, ഫാ. ക്ലമന്റ്‌ കുടകല്ലിൽ വിവിധ പ്രതിനിധികളായ ഷാജി എബ്രാഹം ചിറ്റക്കാട്ട് ,സനോജ് മിറ്റത്താനി, പി.ഒ .വർക്കി ,സ്പോർട്ടിംഗ് ക്ലബ്ബിന്റെ പ്രസിഡന്റ് സനീഷ് കുമാർ കെ. സെക്രട്ടറി ജോഷി വെണ്മേനിക്കട്ടയിൽ ,ബിനീഷ് ജോർജ് ,മനു അലക്സ് എന്നിവർ പ്രസംഗിച്ചു

Facebook Comments Box