Tue. May 7th, 2024

‘ജൊവാദ്’ ഇന്ന് അതിതീവ്ര ന്യുനമര്‍ദ്ദമായി തീരത്തേക്ക്; കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത, യെല്ലോ അലർട്ട്

By admin Dec 5, 2021 #news
Keralanewz.com

തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ‘ജൊവാദ്’ ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിൽ കേരളത്തിലും ഇന്ന് മഴ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെ‌ല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിനു സമാനമായ ജാഗ്രത പാലിക്കണമെന്ന് ദുരന്തവനിവാരണ അതോറിറ്റി അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

‘ജൊവാദ്’ ശക്തി ക്ഷയിച്ചു വടക്കു ദിശയില്‍ സഞ്ചരിക്കുകയും തുടര്‍ന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഇന്ന് ഉച്ചയോടെ ഒഡിഷയിലെ പുരി തീരത്ത് അതിതീവ്ര ന്യുനമര്‍ദ്ദമായി എത്തിച്ചേരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ശക്തി കുറഞ്ഞു  ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ നിലവില്‍ ചുഴലിക്കാറ്റ് ഭീഷണിയില്ല

Facebook Comments Box

By admin

Related Post