Fri. May 17th, 2024

മുഴിക്കരയില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറ്: പൊലിസ് സി.സി.ടി.വി ക്യമാറ ദൃശ്യങ്ങള്‍ പരിശോധിച്ചു

By admin Oct 4, 2023
Keralanewz.com

തലശേരി:കോടിയേരി മൂഴിക്കരയില്‍ ആര്‍. എസ്. എസ്പ്രവര്‍ത്തകന്റെ വീടിനു നേരെബോംബെറ് നടത്തിയ കേസില്‍ ന്യൂമാഹി പൊലിസ് സി.സി.ടി.വി ക്യാമറകള്‍ പരിശോധന നടത്തി.
കണ്ണൂരില്‍ നിന്നെത്തിയ ബോംബ്‌സ്‌ക്വാഡ്‌വിദഗ്ദ്ധരും ഫോറന്‍സിക് പരിശോധന നടത്തി.
മൂഴിക്കര കൊപ്പരക്കളം റോഡിലെ ശ്രേയസില്‍ ഷാജിശ്രീധരന്റെവീടിനു നേരെയാണ്തിങ്കളാഴ്ച്ചപുലര്‍ച്ചെ അജ്ഞാതര്‍ ബോംബെറിഞ്ഞത്.

വീടിന്റെ മുന്‍വശത്തേക്കാണ്‌ബോംബേറുണ്ടായത്. ഇതുകാരണംവീടിന്റെതറയ്ക്കുംചെടിച്ചട്ടിക്കുംകേടുപാടുകള്‍ പറ്റി.ബോംബിന്റെചീളുകള്‍ തെറിച്ചു മുറ്റത്ത് നിര്‍ത്തിയിട്ട ബുളളറ്റിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.സംഭവസമയം ഷാജിയും കുടുംബവും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ടുവീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ പുകയാണ് കണ്ടത്.തലശേരി എ. എസ്. പിഅരുണ്‍ ശ്രീധര്‍, കെ.പവിത്രന്‍, ന്യൂമാഹി പൊലിസും സ്ഥലത്ത്പരിശോധന നടത്തി.

Facebook Comments Box

By admin

Related Post