കോട്ടയം : കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ബാബു ചാഴികാടൻ അനുസ്മരണം സംഘടിപ്പിക്കുന്നു.
ഇന്ന് മെയ് 15 ബുധനാഴ്ച വൈകിട്ട് 3.30ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിലാണ് പരിപാടി. സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിക്കും. അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. യോഗത്തിൽ തോമസ് ചാഴികാടൻ എംപി, ഗവണ്മെന്റ് ചീഫ് വിപ്പ് എൻ ജയരാജ് എം എൽ എ തോമസ് ചാഴികാടൻ എം പി ,ജോബ് മൈക്കിൾ എം എൽ എ ,പ്രമോദ് നാരായൺ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ ,പ്രൊഫ ലോപ്പസ് മാത്യു അലക്സ് കോഴിമല ,സാജൻ തൊടുക ,യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ ,ജനറൽ സെക്രട്ടറി ഷെയ്ക് അബ്ദുള്ള തുടങ്ങിയവർ പ്രസംഗിക്കും.
അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി രാവിലെ 6.30 തിന് അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിൽ ദിവ്യബലിയും കുടുംബ കല്ലറയിൽ പ്രത്യേക പ്രാർത്ഥനയും ഉണ്ട്. തുടർന്ന് കേരളാ കോൺഗ്രസ് എം നേതൃത്വത്തിൽ പത്തുമണിക്ക് വാരിമുട്ടത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. മെയ് 15 ന് ബാബു ചാഴികാടൻ ഓർമ്മയായിട്ട് 33 വർഷങ്ങൾ പൂർത്തിയാകും
Facebook Comments Box