ബിജെപിയിൽ ചേരാതെ മുരളീധരൻ നിയമസഭ കാണില്ല കെ സുരേന്ദ്രൻ ‘
കോഴിക്കോട്: ബി.ജെ.പിയില്‍ ചേരാതെ കെ. മുരളീധരൻ ഇനി നിയമസഭ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
തൃശൂരിലെ പരാജയത്തോടെ കെ മുരളീധരന് സമനില തെറ്റിയിരിക്കുകയാണ്. അദ്ദേഹം കരയില്‍ പിടിച്ചിട്ട മീൻ പോലെ പിടക്കുകയാണ്. ബി.ജെ.പി അംഗത്വമെടുത്താൻ മാത്രമേ ഇനി മുരളീധരന് നിയമസഭയില്‍ കാല് കുത്താൻ കഴിയൂ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വാസുകിയെ വിദേശ സഹകരണത്തിനുള്ള സെക്രട്ടറിയായി നിയമിച്ചത് തെറ്റാണെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അപ്പോള്‍ എന്നെ തെറി വിളിച്ചു. ഇപ്പോള്‍ വിദേശകാര്യ സെക്രട്ടറി തന്നെ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അഴിമതിയും സ്വർണക്കടത്തും ഒഫീഷ്യലാക്കാനാണ് ഈ നടപടിയെന്നും സുരേന്ദ്രൻ പറഞ്ഞു.
എയിംസ് പ്രഖ്യാപിക്കുന്നത് ബജറ്റില്‍ അല്ല. എയിംസിന് ആവശ്യമായ സ്ഥലം ഇതുവരെ ഏറ്റെടുത്ത് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിന് തന്നെ എയിംസ് എവിടെ വേണമെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.