ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എമാര്‍ കൊഴിഞ്ഞു തുടങ്ങി ; ഡല്‍ഹി തോല്‍വിക്ക് പിന്നാല രാജി ഭീഷണി മുഴക്കി 30 എംഎല്‍എമാര്‍
ആംആദ്മി പാർട്ടിയില്‍ പ്രതിസന്ധി രൂക്ഷം. ഡല്‍ഹിയിലെ തോല്‍വിക്ക് പിന്നാലെ രാജി ഭീഷണി മുഴക്കി പഞ്ചാബിലെ എംഎല്‍എമാർ
30 എംഎല്‍എമാരാണ് രാജി ഭീഷണി മുഴക്കുന്നത്. രാജി വച്ച് കോണ്‍ഗ്രസിലേക്ക് ചേരാനാണ് ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മൻ എഎപി നേതാവ് അരവിന്ദ് കെജ്രിവാളുമായി നാളെ കൂടിക്കാഴ്ച നടത്തും.
പ്രതിസന്ധി പരിഹരിക്കാൻ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ഫോണില്‍ സംസാരിച്ചു. എഎപി എംഎല്‍എമാരെയും മന്ത്രിമാരെയും കെജ്രിവാള്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. പഞ്ചാബ് നിയമസഭ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ് വയാണ് 30 എഎപി എംഎല്‍എമാർ കോണ്‍ഗ്രസിലേക്ക് വരാൻ സന്നദ്ധത അറിയിച്ച് ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ സൂചനയാണെന്നും പ്രതാപ് സിങ് ബജ് പറഞ്ഞു.
മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എല്‍എമാർ പറയുന്നത്. എഎപി മേധാവി ഒരിക്കല്‍ പറഞഞ്ഞിരുന്നു ഞാൻ അഴുമതിക്കാരനാണെങ്കില്‍ ജനങ്ങള്‍ എനിക്ക് വോട്ട് ചെയില്ലായെന്ന് . ഇപ്പോള്‍ അദ്ദേഹത്തിന് സ്വന്തം സീറ്റ് നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനർത്ഥം ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തെ അഴിമതിക്കാരനായി കണക്കാക്കുന്നു എന്നാണ് എന്നല്ലേ ? എന്ന് അദ്ദേഹം ചോദിച്ചു.
പഞ്ചാബിലും എഎപിയുടെ സ്ഥിതി ഇത് തന്നെയാണ്. 2027 ല്‍ എഎപി സർക്കാർ നിലത്തു വീഴും. ഡല്‍ഹിയുടെ ഫലം എഎപിയുടെ അവസാനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നും പ്രതാപ് സിങ് ബജ് കൂട്ടിച്ചേർത്തു.
2022 ല്‍ നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 92 എണ്ണം നേടിയാണ് ആം ആദ്മി പാർട്ടി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റുകളാണ് ലഭിച്ചത്. ശിരോമണി അകാലിദള്‍ പാർട്ടിക്ക് മൂന്ന് എംഎല്‍എമാരുമുണ്ട്