Kerala NewsLocal News

പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാക്കും, കീറിയ ചാക്കും. പ്രസി സിഡൻ്റിൻ്റെ വാക്ക് പാഴ് വാക്കായപ്പോൾ ബസ് ടെർമിനൽ വൃത്തിയാക്കി യൂത്ത് ഫ്രണ്ട് (എം)

Keralanewz.com

കുറവിലങ്ങാട്: മൂന്നു നോയമ്പ് തിരുനാൾ പ്രമാണിച്ച് ഉത്സവ മേഖലയായി പ്രഖ്യാപിച്ച കുറവിലങ്ങാട്ടെ ബസ് ടെർമിനലും പരിസരവും വൃത്തിയാക്കും എന്നുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രഖ്യാപനം പതിവുപോലെ വാഗ്ദാനത്തിൽ മാത്രം ഒതുങ്ങിയപ്പോൾ യൂത്ത് ഫ്രണ്ട് (എം) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവാക്കൾ അണിചേർന്നു. പള്ള പിടിച്ചു കിടന്ന പരിസരം വെട്ടി വൃത്തിയാക്കി, പ്ലാസ്റ്റിക് കുപ്പികൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച്, ടെർമിനലും പരിസരവും കഴുകി വൃത്തിയാക്കി തീർത്ഥാടകർക്ക് ആശങ്കയില്ലാതെ ബസ് ടെർമിനൽ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കി.

യൂത്ത് ഫ്രണ്ട് (എം )കുറവിലങ്ങാട് മണ്ഡലം പ്രസിഡൻറ് ജോബിൻ കൂനമ്മാക്കിൽ നേതൃത്വം നൽകിയ പരിപാടിയിൽ കുറവിലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി. കുര്യൻ, മണ്ഡലം പ്രസിഡൻറ് സിബി മാണി, പഞ്ചായത്ത് മെമ്പർ വിനു കുര്യൻ , കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡൻറ് ബിബിൻ വെട്ടിയാനിക്കൽ, നിയോജക മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി പ്രവീൺ പോൾ, റ്റിബിൻ കൂനമാക്കിൽ, എഡ്വിൻ കൊള്ളിമാക്കിൽ, എബിൻ വല്യോളി എബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.

Facebook Comments Box